Veyilarum

2015
Lyrics
Language: English

Veyilaarum orma than vayalvarmbil
Ente padamudra kanduvo panineerkkatte
Mazha vannu viral thotta naalileppol
Athil puthu pookkal virinjuvo pularikkatte

Oru kocchu chembaka malarin suganthil
Maranjoren kaumaram thirichu vannu
Marathakakkunninte cheruvile pulpparappil
Udanjoren valappottu thiranjuninnu
Athil kilukile swpnangal uthirnnu ninnu

Oru neelanilavinte kulirolum poykayil
Urangumbol udal veendum tharichunarnnu
Rithudevi orikkal vannuduppicha pudava than
Njorikalil anuragakkasavu minni
Etho dalangalaay gathakaalam pozhinjupoyi

Veyilaarum orma than vayalvarmbil
Ente padamudra kanduvo panineerkkatte
Mazha vannu viral thotta naalileppol
Athil puthu pookkal virinjuvo pularikkatte
Language: Malayalam

വെയിലാറും ഓര്‍മ്മതന്‍ വയല്‍വരമ്പില്‍
എന്റെ പദമുദ്ര കണ്ടുവോ പനിനീര്‍ക്കാറ്റേ
മഴ വന്നു വിരല്‍ തൊട്ട നാളിലേപ്പോല്‍
അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ പുലരിക്കാറ്റേ

ഒരു കൊച്ചു ചെമ്പകമലരിന്‍ സുഗന്ധത്തില്‍
മറഞ്ഞൊരെന്‍ കൌമാരം തിരിച്ചുവന്നു
മരതകക്കുന്നിന്റെ ചെരുവിലെ പുല്‍പ്പരപ്പില്‍
ഉടഞ്ഞൊരെന്‍ വളപ്പൊട്ടു തിരഞ്ഞുനിന്നു
അതില്‍ കിലുകിലെ സ്വപ്നങ്ങള്‍ ഉതിര്‍ന്നു നിന്നു

ഒരു നീലനിലാവിന്റെ കുളിരോലും പൊയ്കയില്‍
ഇറങ്ങുമ്പോള്‍ ഉടല്‍ വീണ്ടും തരിച്ചുണര്‍ന്നു
ഋതുദേവി ഒരിക്കല്‍ വന്നുടുപ്പിച്ച പുടവതന്‍
ഞൊറികളില്‍ അനുരാഗക്കസവു മിന്നി
ഏതോ ദലങ്ങളായ് ഗതകാലം പൊഴിഞ്ഞുപോയി

വെയിലാറും ഓര്‍മ്മതന്‍ വയല്‍വരമ്പില്‍
എന്റെ പദമുദ്ര കണ്ടുവോ പനിനീര്‍ക്കാറ്റേ
മഴ വന്നു വിരല്‍ തൊട്ട നാളിലേപ്പോല്‍
അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ പുലരിക്കാറ്റേ
Movie/Album name: Love 24x7
Artists