തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
(തങ്കക്കൊലുസ്സില്‍ )
സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍
സാന്ത്രതല്‍വതിന്നൂരാന്‍ പോതുമോ
ഗുപ്തശരങ്ങള്‍ മൂടും മേനിയില്‍
പൂക്കുവാനിനി രാവും നീളുമോ
(തങ്കക്കൊലുസ്സില്‍ )
നാദസ്വരമേളം മുഴങ്ങി
ദേവിയിതിലോലം തുടങ്ങി
ദീപശിഖയേന്തും കരങ്ങള്‍
ഭാവുകങ്ങളേകി നിരന്നു
വെഞ്ചാമരം വീശാന്‍
ദാസിമാരിതാ
സ്വര്‍ലോകമായു് കൂട്ടാന്‍
തോഴിമാരിതാ
ദേവദൂതുമായു്
മണിമുകിലുകള്‍ ഏറി യാത്രയായു്
(തങ്കക്കൊലുസ്സില്‍ )
ഭാവനകളേറേ പറഞ്ഞു
ദേവഗണമാകേ ഉണര്‍ന്നു
താഴു്വരകളാകെ ഒരുങ്ങി
യാമിനിയെ നോക്കി കുണുങ്ങി
വെണ്മായകനിയായു് നീന്താന്‍
പാല്‍നിലാവിതാ
സമ്മോഹനം ആടാന്‍
രാഗസൂരമായു്
ലാസ്യഭാവമായു്
മണിയറകളിലേറാന്‍ നേരമായു്
(തങ്കക്കൊലുസ്സില്‍ )
Movie/Album name: Puthukkottayile Puthumanavaalan
Artists