Pinneyum pinneyum aro kinaavinte Padi kadannethunna padaniswanam Pinneyum pinneyum aro nilaavathu Pon venuvoothunna mridumanthranam Pinneyum pinneyum aro.. aro... aro....
Language: Malayalam
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം (2) പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം പടി കടന്നെത്തുന്ന പദനിസ്വനം
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളിപ്പറന്നതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..
Movie/Album name: Krishnagudiyil Oru Pranayakaalathu