മകനേ നിൻ കിളിക്കൊഞ്ചൽ കേൾക്കുവാൻ മോഹം വിരൽത്തുമ്പിൽ തൂക്കി നിന്നെ നടത്താൻ മോഹം ഓർമ്മ തൻ പൂഞ്ചിറകേറി പൊന്മകനേ വീണ്ടുമൊന്നാ പോയകാലം കണ്ടു പോരാൻ എനിക്കു മോഹം മകനേ നിൻ കിളിക്കൊഞ്ചൽ കേൾക്കുവാൻ മോഹം വിരൽത്തുമ്പിൽ തൂക്കി നിന്നെ നടത്താൻ മോഹം
നോവുവന്ന നാളിലെന്റെ തോളിലൊട്ടി കിടന്നെത്ര രാവുകൾ നീ മയങ്ങിയതോർക്കുവാൻ മോഹം തൊട്ടിലാട്ടും നേരമൊറ്റയ്ക്കിഷ്ടരാഗം മൂളി മൂളി മന്ദമന്ദം മയങ്ങുന്നതോർക്കുവാൻ മോഹം മകനേ നിൻ കിളിക്കൊഞ്ചൽ കേൾക്കുവാൻ മോഹം വിരൽത്തുമ്പിൽ തൂക്കി നിന്നെ നടത്താൻ മോഹം
തറവാടിൻ തിരുമുറ്റത്തൊളിമങ്ങാവിളക്കായി തെളിയും നിൻ രൂപമെന്നും കാണുവാൻ മോഹം ഋതുക്കൾ പോയ് മറഞ്ഞാലും കാലമേറെ കഴിഞ്ഞാലും തുടിക്കും നിൻ ബാല്യമോർത്തങ്ങിരിക്കാൻ മോഹം മകനേ നിൻ കിളിക്കൊഞ്ചൽ കേൾക്കുവാൻ മോഹം വിരൽത്തുമ്പിൽ തൂക്കി നിന്നെ നടത്താൻ മോഹം