Kuruva Kaavile (Maanathu Pookkana)

2021
Lyrics
Language: Malayalam

മാനത്തെ പൂക്കണ ചെമ്പകമുണ്ടേ
ചെമ്പകത്തുമ്പിലൊരമ്പിളിയുണ്ടേ
അമ്പിളിക്കാതില് കമ്മലുമുണ്ടേ
മിണ്ടണ കണ്ടേ...

താഴത്ത് ചേലൊത്ത പൂങ്കുളമുണ്ടേ പൂങ്കുളത്തിന്നകത്ത് ആമ്പലമുണ്ടേ
ആമ്പലപെണ്ണിനൊരാശയുമുണ്ടേ-
ലാവത് കണ്ടേ...

കുറുവാകാവിലെ ചിരിതേയി-
ക്കണിമുകിലോ തുന്നണ് തുകില്
മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്

ഇറയത്തു നിക്കണതാമര വണ്ടേ
ഇമ ചിമ്മി നോക്കണതെന്തിനു വണ്ടേ
ഇതളുകൾ മുട്ടുമ്പോൾ ഇക്കിളിയുണ്ടേ
ഇക്കളിവേണ്ടേ..

കുമ്മിയടിക്കൊരു... തഞ്ചവുമുണ്ടേ..
കുപ്പിവള ചിരിച്ചന്തവുമുണ്ടേ..
അമ്പുകണക്കുള്ളിൽ കൂട്ടവുമുണ്ടേ
കൂട്ടരും കണ്ടേ....

ചെണ്ടക്കുഴൽ വിളി
അന്തിച്ചുകപ്പൊളി
മുറ്റത്തലയൊലി....
വട്ടത്തില് കളി..(2)

പണ്ടുമുതലകം കണ്ട കിനാവുകൾ
ഒന്നിച്ചിതൂർന്നിതുവഴി
കണ്ടുമറന്നൊരു കാലത്തിലേക്കിനി
തെന്നിത്തെന്നിയൊരു ഞൊടി..
കിളിമൊഴീ.....
(കുറുവാ കാവിലെ )

കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടി
ഉള്ളമൊരു കുറീ...
തുമ്പിയുറഞ്ഞെടീ...

ചിങ്ങമിഴഞ്ഞൊരു വള്ളിയുഴിഞ്ഞാല്
പൊന്തിപ്പൊന്തി മനമിനി
നൊന്തുവിളിച്ചതും വന്നു തുണച്ചവൾ
തന്നു തൊഴുമൊരു ഗതി...
ഭഗവതീ...............
(കുറുവാ കാവിലെ )
Movie/Album name: Star
Artists