Kaanaakkili paadi raavin shokam Koodum oru koottum maayum pole Iniyum vanneedumo veendum Chaare poonthennalaay..... Kaanaakkili paadi.....
Vaanolam snehaardramaay ninnormmakal Kunnolam swapnam kaanum en maanasam (vaanolam....) Thedunnu njaanee koorirulkkoottilum Ekaanthamaam en ullile nomparam Kanavin manicheppinullil Niramezhum peeli neerthi Kulirekum thennalaayi Varumo nee ente koode.... Kaanaakkili paadi.....
Kannoram kaathirunnu ennomale Alayaazhi pole innum janmangalaay.... (kannoram....) Nira deepamaakumo ennile sandhyayil En man chiraathile punyamaay theeruvaan Ormmakal than therileri njaanivide kaathirippoo Ninnarikil odiyethaan nin gaanam ketturangaan..... (kaanaakkili paadi.....)
Language: Malayalam
കാണാക്കിളി പാടി രാവിന്‍ ശോകം കൂടും ഒരു കൂട്ടും മായും പോലെ ഇനിയും വന്നീടുമോ വീണ്ടും ചാരെ പൂന്തെന്നലായി കാണാക്കിളി പാടി
വാനോളം സ്നേഹാര്‍ദ്രമായി നിന്നോര്‍മ്മകള്‍ കുന്നോളം സ്വപ്നം കാണും എന്‍ മാനസം (വാനോളം ) തേടുന്നു ഞാനീ കൂരിരുള്‍ക്കൂട്ടിലും ഏകാന്തമാമെന്‍ ഉള്ളിലെ നൊമ്പരം കനവിന്‍ മണിച്ചെപ്പിനുള്ളില്‍ നിറമേഴും പീലി നീര്‍ത്തി കുളിരേകും തെന്നലായി വരുമോ നീ എന്റെ കൂടെ കാണാക്കിളി പാടി
കണ്ണോരം കാത്തിരുന്നു എന്നോമലേ അലയാഴി പോലെ ഇന്നും ജന്മങ്ങളായി (കണ്ണോരം ) നിറദീപമാകുമോ എന്നിലേ സന്ധ്യയില്‍ എന്‍ മണ്‍ചിരാദിലെ പുണ്യമായിത്തീരുവാന്‍ ഓര്‍മ്മകള്‍ തന്‍ തേരിലേറി ഞാനിവിടെ കാത്തിരിപ്പൂ നിന്നരികില്‍ ഓടിയെത്താന്‍ നിന്‍ ഗാനം കേട്ടുറങ്ങാന്‍ (കാണാക്കിളി )