Vaayaadi Kaattukanakke

2020
Lyrics
Language: Malayalam

വായാടിക്കാറ്റു കണക്കേ വായോ മിഴി തായോ
ചേലോടീ പുഞ്ചിരിമുറ്റത്ത്
നാവാകെ കപ്പലു പായാൻ പോണേ മനമാകേ
മാറ്റേറും മായക്കാലം
ആരാവാരപ്പൂരം കൂട്ടേണ്ടേ ഗാഗുൽത്തേലേ
കൊട്ടാരത്തിൽ കൂടെക്കൂടേണ്ടേ ഹോയ്
താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ‌നാള്

ഇല്ലാമതിലുകൾ ഇല്ലാപതിരുകൾ
ഇല്ലാ പരിഭവമൊന്നും ഓ...ഓ...
തോരാച്ചിരിമഴ കൂട്ടാം കലപില
ആകെപ്പുകിലല വേണം ഓ...ഓ...
സൽക്കാരം കൂടാനായ് വന്നോരെല്ലാം
നാടാകെപ്പാട്ടായി പാടീടേണം
ഒരു വെള്ളിച്ചെല്ലക്കിണ്ണം തന്നിൽ
പൈമ്പാൽ തൂവേണം
പുണ്യാളൻമാർപോലും വാഴ്ത്തി പാടേണം
താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ‌നാള്

ഉള്ളാം മെഴുതിരി
ആളിത്തെളിയണൊരമ്മച്ചിരിയുടെ നാളം ഓ...ഓ..
തട്ടം മറിയണപ്പോലെ കിലുകിലെ
കുട്ടിപ്പടയുടെ ഘോഷം ഓ...ഓ..
ചങ്ങാത്ത കമ്പോളം കെങ്കേമമായ്
വിൽക്കാനും നേടാനും ഉത്സാഹമായ്
ഇവിടെന്നും മുറ്റത്തോണപ്പൂക്കൾ
നൃത്തം വെയ്ക്കുമ്പോൾ
എന്നാളും പൊന്നോളം ചന്ത ചിന്താണെ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ‌നാള്
Movie/Album name: Kozhipporu

Movie Summary: Kozhipporu is a 2020 Malayalam comedy-drama centred on a group of villagers and their obsession with a rooster (kozhi) and the cockfight culture surrounding it, exploring rivalry, friendship, and small-town life.

Song Credits: Sung by—(information not available); Lyrics—(information not available); Music—(information not available).

Musical Style: Folk-influenced Malayalam film song with a rustic, rhythmic, earthy feel.

Raga Details: (Information not available.)

Key Artists Involved: (Information not available.)

Awards & Recognition: (Information not available.)

Scene Context: (Information not available.)


Artists