പാടാൻ ഭയമില്ല.. നമുക്കു പാടാൻ ഭയമില്ല.. പഞ്ചമം പിടിക്കാനും ഷഡ്ജം പിടിക്കാനും ശാരീരം സുഖകരമേ.. അതിനാൽ പാടാൻ ഭയമില്ല..
കാംബോജി വേണോ... കല്ല്യാണി വേണോ.. കാനഡ വേണോ ബിലഹരി വേണോ.. ത്യാഗരാജപദം സ്വാതിതിരുനാൾ പദം പുരന്ദരദാസകൃതി ഭക്തദീക്ഷിതർ കൃതി ഏതും എന്തും എപ്പോഴും എവിടെയും പാടാൻ ഭയമില്ല..
ശൃംഗാരരസമോ ശ്രീദേവി സ്തുതിയോ കഥകളിപ്പദമോ മധുരാഷ്ടപദിയോ ഉണ്ണായിവാര്യർ വേണോ ഇരയിമ്മൻതമ്പി വേണോ ചലച്ചിത്രഗാനമെന്ന ലളിതശാഖയൊഴികെ ഏതും എന്തും എപ്പോഴും എവിടെയും.. പാടാൻ ഭയമില്ല..