Pookkaniyaay poothiriyaay
1989
പൂക്കണിയായി പൂത്തിരിയായി
വന്നൊരു പൂമ്പാറ്റേ
കൺമണി പൂമുത്തേ
നിൻ ചുണ്ടിലുള്ളൊരു
പുഞ്ചിരിയാണേ
ഞങ്ങൾക്ക് കൈനീട്ടം
ഇന്നീ വീടിന് പൊൻനാളം
(പൂക്കണിയായി )
നിൻ മൊഴി മണ്ണിൽ കാതുകൾക്ക്
തേൻ മഴയാകുന്നു.
നിൻ മുഖം വിണ്ണിൻ കണ്ണുകൾക്ക്
ഉത്സവമാകുന്നു. ( നിൻ മൊഴി)
അകതാരിലാകെ
അഴകുകൾ പൂകും
ചാഞ്ചക്കം ചാഞ്ചക്കമാടുന്ന
പൊൻ മയിലേ ( പൂക്കണി )
പടിയിലെത്തും നീല പൈങ്കിളി
പുള്ളുവനാകുന്നു
പിച്ചവെയ്ക്കും നിന്നെ നോക്കി
നാവൂറു പാടുന്നു (മടിയി)
മണിമുറ്റമാകെ
കരിമിഴിയാലേ
ആരിലുമോമനത്തിങ്കൾ
കിടാവല്ലേ ( പൂക്കണി )
Movie/Album name: My Dear Rosy
Artists