ഇവിടെ മണ്ണിൽ പാവനമണ്ണിൽ ഇതൾ വിരിയട്ടെ സ്നേഹം മതവും ജാതിയും കെട്ടിയുണർത്തിയ മതിലുകൾ ഇടിയട്ടെ ഇടിഞ്ഞു തകരട്ടെ മനുഷ്യനുണരട്ടെ അവന്റെ മനസ്സു വളരട്ടെ (പൂവിളികൾ...)
ഇവിടെ ഈ ഭൂവിൽ ഭാരതഭൂവിൽ വേർപ്പൊഴുക്കട്ടെ ശക്തി അലസത കെട്ടിയ തടവറയെല്ലാം അദ്ധ്വാനത്താൽ പൊളിയട്ടെ പൊളിഞ്ഞു വീഴട്ടെ ഭാരതമുണരട്ടെ അതിന്റെ ഭാഗ്യം തെളിയട്ടെ (പൂവിളികൾ...)