പേടമാന്‍മിഴി പറയൂ പണ്ടെനിക്കായ് നീ താമരയിലയില്‍ നിന്‍റെ നഖേന്ദു മരീചികളാല്‍ എഴുതി ഒഴുക്കിയ പ്രേമലേഖനം എവിടെ .. എവിടെ പറയൂ ..
കാളിദാസ കവിഭാവനയതിനെ കാവ്യ തല്ലജമാക്കി [2] കണ്വതപോവന വസന്ത വാടിയില്‍ വനജോത്സ്ന മലരാക്കി പടരൂ.. ഇനി പടരൂ..ഈ തേന്മാവില്‍ നീ പടരൂ.. ഇനി പടരൂ ... (പേടമാന്‍മിഴി)
ദീര്‍ഘപാംഗന്‍ എന്ന മാന്‍കിടാവിനും കൂട്ടുകാരിയായ് മാറി [2] നിത്യവിനോദിനി നിന്‍ മണി മാറിലെ നിറയൌവ്വനവും നീയും മുറുക്കൂ.. ഒന്നു മുറുക്കൂ .. ഈ മരവുരി വീണ്ടും മുറുക്കൂ .. ഒന്നു മുറുക്കൂ ... (പേടമാന്‍മിഴി)