Muthaaram

2016
Lyrics
Language: English

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melleyoru kaattu vannuvo
Sindoorappoo virinja thani naanamaarnnuvo
Athilaalolam vidarunnu pulakam
(muthaaram choodi ....)

Ithalu vaadunna pookkalinnalakal
Puthu maduramoorunnu mohamulla niraye
Aaroral rathibhaava chaaruthakal
Pootha raathriyil mey thazhuki
Tharalamaakunnoren manithanthriyil
Madanaraagangal meetti nilkkayo nee
(muthaaram choodi..)

Athiru kaanatha neelavaanam arike
Athil nadanamaadunnu thaarajaalamivide
Maarivil niramaarnnu minnumoru
Swapnaveethiyil mekhamaayalayaam
Sugadamaakunnu vennilaashayyakal
Akale maayunnu mannile novukal
(muthaaram choodi...)
Language: Malayalam

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെയൊരു കാറ്റു വന്നുവോ
സിന്ദൂരപ്പൂ വിരിഞ്ഞ തനി നാണമാർന്നുവോ
അതിലാലോലം വിടരുന്നു പുളകം
(മുത്താരം ചൂടി ....)

ഇതളു വാടുന്ന പൂക്കളിന്നലകൾ
പുതു മധുരമൂറുന്നു മോഹമുല്ല നിറയെ
ആരൊരാൾ രതിഭാവ ചാരുതകൾ
പൂത്ത രാത്രിയിൽ മെയ് തഴുകി
തരളമാകുന്നൊരെൻ മണിതന്ത്രിയിൽ
മദനരാഗങ്ങൾ മീട്ടി നിൽക്കയോ നീ
(മുത്താരം ചൂടി..)

അതിരു കാണാത്ത നീലവാനം അരികെ
അതിൽ നടനമാടുന്നു താരജാലമിവിടെ
മാരിവിൽ നിറമാർന്നു മിന്നുമൊരു
സ്വപ്നവീഥിയിൽ മേഘമായലയാം
സുഖദമാകുന്നു വെണ്ണിലാശയ്യകൾ
അകലെ മായുന്നു മണ്ണിലെ നോവുകൾ
(മുത്താരം ചൂടി...)
Movie/Album name: Dhanayaathra
Artists