Pathinettazhakotha

2010
Lyrics
Language: English

Pathinettin azhakotha mazhavillu
Mazhavillu...ival mazhavillu...
Orikkalum marayaatha mazhavillu
Mazhavillu..nalla mazhavillu..
Ivalodonnaduthappol poomaari
Ival ennodidanjappol peyyum pemaari
Ivalithiri mottukal poothuvirinjoru mullappanthal
Animuthu pozhichu madichu nadakkana medathennal(ivalithiri..)
Haa...pathinettin azhakotha mazhavillu
Mazhavillu...ival mazhavillu..
Orikkalum marayaatha mazhavillu...
Mazhavillu...nalla mazhavillu..

Kaattinte chumbanamettu kazhinjaal
Kaattu mulanthandu thaane paadum(kaattinte..)
Penninte kanmunayil ethu muniyude manassumonnilakum....
Avalekkandu mayangippoyaal
Ethu muradanum kavithakalezhuthum...
Pennin kanmunayettu karangeedaathavan aanallallo
Aanin e-mailettu karangeedaathoru pennillallo(pennin..)
Haa...pathinettin azhakotha mazhavillu
Mazhavillu...ival mazhavillu..
Orikkalum marayaatha mazhavillu...
Mazhavillu...nalla mazhavillu..

Pandathe penninte kavilil naanam
Innathe penninte kannil kurumbu
Haa...kannil kurumbu..(pandathe...)
Pando pennum naayakanum thammil
Maram chutti paarunna pranayam
Inno thammil adipoliyaay
Avaraadippaadi kalikkunnu pranayam...
Athilanganamaarude laavannyathin varnnanayallo
Athu sundarimaarude pranayakkanavin chirakadiyallo...
(athilanganamaarude....)
(ha..ha..pathinettin azhakotha mazhavillu...)
Language: Malayalam

പതിനെട്ടിന്നഴകൊത്ത മഴവില്ല്
മഴവില്ല്...ഇവള്‍ മഴവില്ല് ...
ഒരിക്കലും മറയാത്ത മഴവില്ല്
മഴവില്ല്..നല്ല മഴവില്ല് ..
ഇവളോടൊന്നടുത്തപ്പോള്‍ പൂമാരി
ഇവള്‍ എന്നോടിടഞ്ഞപ്പോള്‍ പെയ്യും പേമാരി
ഇവളിത്തിരി മൊട്ടുകള്‍ പൂത്തുവിരിഞ്ഞൊരു മുല്ലപ്പന്തല്‍
അണി മുത്തു പൊഴിച്ചു മദിച്ചു നടക്കണ മേടത്തെന്നല്‍
(ഇവളിത്തിരി..)
ഹാ...പതിനെട്ടിന്നഴകൊത്ത മഴവില്ല്
മഴവില്ല് ..ഇവള്‍ മഴവില്ല് ...
ഒരിക്കലും മറയാത്ത മഴവില്ല്
മഴവില്ല്..നല്ല മഴവില്ല് ..

കാറ്റിന്റെ ചുംബനമേറ്റുകഴിഞ്ഞാല്‍
കാട്ടുമുളന്തണ്ടു്‌ താനേ പാടും (കാറ്റിന്റെ..)
പെണ്ണിന്റെ കണ്മുനയില്‍ ഏതു മുനിയുടെ മനസ്സുമൊന്നിളകും....
അവളെക്കണ്ടു മയങ്ങിപ്പോയാല്‍
ഏതു മുരടനും കവിതകളെഴുതും ...
പെണ്ണിന്‍ കണ്മുനയേറ്റു കറങ്ങീടാത്തവന്‍ ആണല്ലല്ലോ..
ആണിന്‍ ഇ-മേയിലേറ്റു കറങ്ങീടാത്തൊരു പെണ്ണില്ലല്ലോ..
(പെണ്ണിൻ..)
ഹാ...പതിനെട്ടിന്നഴകൊത്ത മഴവില്ല്
മഴവില്ല്...ഇവള്‍ മഴവില്ല് ...
ഒരിക്കലും മറയാത്ത മഴവില്ല്
മഴവില്ല്..നല്ല മഴവില്ല്...

പണ്ടത്തെ പെണ്ണിന്റെ കവിളില്‍ നാണം
ഇന്നത്തെ പെണ്ണിന്റെ കണ്ണില്‍ കുറുമ്പ്
ഹാ...കണ്ണില്‍ കുറുമ്പ് ..(..പണ്ടത്തെ ..)
പണ്ടോ പെണ്ണും നായകനും തമ്മില്‍
മരം ചുറ്റി പാറുന്ന പ്രണയം
ഇന്നോ തമ്മില്‍ അടിപൊളിയായ്
അവരാടിപ്പാടി കളിക്കുന്നു പ്രണയം ...
അതിലംഗനനമാരുടെ ലാവണ്യത്തിൻ വർണ്ണനയല്ലോ
അതു സുന്ദരിമാരുടെ പ്രണയക്കനവിന്‍ ചിറകടിയല്ലോ ...
(അതിലംഗനനമാരുടെ..)
(ഹാ...ഹാ..പതിനെട്ടിന്നഴകൊത്ത മഴവില്ല്...)
Movie/Album name: Holidays
Artists