കൊട്ടാരക്കെട്ടിലുറക്കം ഈ പൊട്ടിപ്പെണ്ണൊരു
പൊട്ടാത്ത കൊപപ്പടക്കം
(കൊട്ടാരക്കെട്ടില്‍ )
അപ്പാവിപ്പിള്ളാരെ പൂട്ടിട്ടു കറക്കി
അപ്പന്റെ കാശെല്ലാം ലാവിഷായി കലക്കി
കൊട്ടാക്കുടമായി കിട്ടാക്കടമായി
മുക്കാല മുക്കാബുല തൈക്കോലം കെട്ടിച്ചുറ്റി
(കൊട്ടാരക്കെട്ടില്‍ )
അനുരാഗം പൂമ്പീലി ചാര്‍ത്തും പുന്നാരമേ
അഴകേറും പൂ നുള്ളുവാനായി നീ ഓടി വാ
നീയാണെന്‍ ജീവന്റെ ഏകാന്ത സൗരഭം ഓ..
നീയാണെന്‍ മാറ്റേറും നീഹാര സൗഭഗം
ഹാ കൊഞ്ചിക്കൊഞ്ചി കൂട്ടരെ പാട്ടിലാക്കലെ
കോലം കെട്ടി തുള്ളിയാടി ഫൂളനാക്കല്ലേ
(കൊഞ്ചിക്കൊഞ്ചി )
(കൊട്ടാക്കുടമായി )
(കൊട്ടാരക്കെട്ടില്‍ )
പുലര്‍മേഘം പൂമാലചാര്‍ത്തും പൂമേടയില്‍
നിറമേറും മഞ്ഞാട തേടും പൂമ്പാറ്റയായി
നീയിന്നെന്‍ ആത്മാവിന്നാലോല ദീപകം ഓ..
നീയിന്നെന്‍ കണ്‍കോണിലാകാശ താരകം
ഓട്ടപ്പട്ടം പോലെ വാനില്‍ കെട്ടിയാടല്ലേ
എട്ടുംപൊട്ടും തിരിയാ നാട്ട്യമാടല്ലേ
ആ (ഓട്ടപ്പട്ടം )
(കൊട്ടാക്കുടമായി )
(കൊട്ടാരക്കെട്ടില്‍ )
Movie/Album name: Achan Rajaavu Appan Jethaavu
Artists