ആകാശം ചൊരിയുന്നു ഒരു നൂറുവർണ്ണങ്ങൾ ആലോലം അതിൽ മുങ്ങും അനുരാഗമോഹങ്ങൾ തേരിറങ്ങി വന്ന ദ്വീപിൽ പോരൂ നീയും ഓമലാളേ - 2 ഒരു കുളിർ ചന്ദനമാകൂ ചാർത്തു ചുംബനമാല്യം സ്വപ്ന തേരോട്ടും ദേവനോ മദനന്റെ തോഴനോ അഴകേഴും ചിറകേറും ഋതുരാജകന്യകയോ കരളാകെ കുളിർതൂകും ഒരു ദേവകല്പനയോ സ്വപ്ന തേരോട്ടും ദേവനോ.....
നാണിച്ചു വിടരും നിൻ രാജീവനയനത്തിൽ ഞാൻ കണ്ടു നിൽക്കുന്നു രാഗാർദ്രബിംബങ്ങൾ കണ്ണിലെന്നും നിന്റെ രൂപം കാതിലെന്നും നിന്റെ നാദം - 2 പൂക്കുവാൻ എന്മനം മാത്രം പൂവിടും ആശകൾ മാത്രം സ്വർഗ്ഗ ലാവണ്യ ശില്പമോ മദനന്റെ കാവ്യമോ ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ കരളാകെ കുളിർതൂകും മണിവേണുഗായകനോ ലല ലാല്ലാല ലാലലാ....ആഹാ...ഹാഹഹാ..... ലല ലാല്ലാല ലാലലാ....ആഹാ....ഹാഹാഹാ.....
Movie/Album name: Gurudakshina
Movie Summary:Gurudakshina is a 1983 Malayalam film in which a devoted disciple's loyalty and the guru–shishya bond are tested through themes of duty, sacrifice, and devotion.