കണ്ണും നീട്ടി വരുമോ നീ കണ്ണായെന്റെ അരികിൽ കണ്ടോ കുഞ്ഞുപുഴയിൽ തൂവെണ്ണ തിങ്കളഴകിൽ ഒഴുകി വരികയാണോ തന്നെ വഴുതി വീണതാണോ അവനു പനി വരാതെ വേഗം കരയിലേറ്റിടാമോ (കണ്ണും നീട്ടി...)
മാനത്തോ നിൽക്കുന്നവൻ മനസ്സിൻ കണ്ണാടി നീട്ടി മാറത്തെ മാൻ കുഞ്ഞിനെ വെറുതെ താരാട്ടിലാട്ടി മേഘം വകഞ്ഞു മാറ്റി വെൺ പൂഞ്ചോല നോക്കി നോക്കി ആമ്പൽക്കുരുന്നിനേകാൻ പൊൻതാരങ്ങൾ മാലയാക്കി കനകമൊഴുകി വരും വിരലിൽ അവനരികിൽ അലകൾ ഞൊറിയുമൊരു പാൽ വള്ളി കളഭമഴ നനയുമിതളിൽ അവളരുളി മധുരമധുരമൊരു തേൻ തുള്ളി (കണ്ണും നീട്ടി...)
കാലത്തോ മായുന്നവൻ കനവിൽ നോവിറ്റു കൂട്ടി താഴത്തെ പൂമ്പൊയ്കയിൽ അവളോ കണ്ണൊന്നു പൂട്ടി വീണ്ടും വരുന്ന കാണാൻ വെൺപൊന്നിൻ തിടമ്പു ചൂടാൻ ചേറിൽ കുഴഞ്ഞ നീരിൽ വെൺപൂവൊന്നൊരുങ്ങി നിന്നു അകലെ മലമുകളിൽ അഴകിൽ ഇനിയുമവൻ ഉദയമെഴുതുമൊരു ചങ്ങാതി അലസമിളകിയൊരു കസവു പുടവഞൊറി അണിയുമിരുളിലവൾ ചാഞ്ചാടി (കണ്ണും നീട്ടി...)