നന്ദവന കണ്മണി തൻ നന്ദനത്തിൻ നായിക ഞാൻ അനുരാഗിണീ രാധികയല്ലോ കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസ- മെന്തവനായ് നീ കൊതി തുള്ളാതെ യമുനാ നദിയായ് ഞാൻ അവനെ തേടി മുരളീരവരമായ് അവനെൻ കരളിൽ മുഴുകി സ്വരമന്ത്ര കാൽത്തളയായ് പിരിയാതെ ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ ശ്യാമ പാദങ്ങൾ പുണരുന്നു ഞാൻ (നന്ദവന കണ്മണി...)
ശ്രുതിയിൽ ചേർന്നു വരും മാനസ മർമരമേ എൻ മണിവീണയിൽ നീ എന്നുണരും സാന്ദ്രമൃദംഗവുമായ് സ്നേഹതരംഗിണിയിൽ ആടിയുറഞ്ഞലിയാൻ എന്നു വരും രാധാ വിഷാദങ്ങൾ അറിയുമ്പോലെ ഈ നാവാ വിലാപങ്ങൾ കേൾക്കുന്നു ഞാൻ നീ പടരണമെന്നിളമാറിൽ ഹരിചന്ദനമായ് എന്നിൽ വീണലിയേണം നീ (നന്ദവന കണ്മണി...)