Kaaverippoompattanathil

1968
Lyrics
Language: Malayalam

കാവേരിപ്പൂമ്പട്ടണത്തില്‍ കാമദേവന്‍ വന്നിറങ്ങി
കളഹംസച്ചോലകളില്‍ (2)
വളകിലുങ്ങി തളകിലുങ്ങി.....

കരിമ്പിന്റെ കമ്പൊടിച്ചു വില്ലുകുലച്ചു അവന്‍
കര്‍ണ്ണികാരപൂവിറുത്തൊരമ്പു തൊടുത്തൂ
കുന്നുകള്‍ക്ക് കുത്തുമുലക്കച്ചയഴിഞ്ഞൂ
മണ്ണിന്റെ മാര്‍മൊട്ടില്‍
തേന്‍ നിറഞ്ഞു(3)
പമപ ഗരിസരി നിസ നിസ രിമപനി
സരിമഗരിസരിനിസ നിരി സരിനിസ
ഗരിസനിധ രിസാനിധപമ
സനീ ധപമ ധപാമഗരിസ
നിസഗരിസ രിമപനിപ പനിസരിസ
ഗമഗരിസ സസനിധപ ഗമഗരിസ
ഗരിസനിധ രിസനിധപ പമാഗരിസ
കാര്‍കുഴലില്‍ കതിര്‍ചൂടി
കസ്തൂരിക്കുറിചാര്‍ത്തി കന്നിത്തമിഴ് പെങ്കൊടിയെ കൂടെനിറുത്തി
ആ......ആ‍..ആ...
പൊന്നിന്‍ പൂമാലയിട്ട ചോഴന്റെ നീര്‍ത്തിയ
വെണ്‍കൊറ്റ കുടയുമായ് തിങ്കള്‍ നിന്നു
മലര്‍തിങ്കള്‍ നിന്നൂ
തില്ലാന തില്ലാന നര്‍ത്തനമാടി(3)
Movie/Album name: Kodungallooramma
Artists