Oru Vakkilellaam

1992
Lyrics
Language: English

Oru vakkil ellam paranju
Oru nokil ulppo virinju
Hridhayathin azhathil ninumoru
Pavizhapoo mutharadethu

Chiriyodu choriyodu potti uthirum polinnete
Arimull avalliyum poothu (2)
Kathali pon koombin ithalukal viriye (2)
Madhu nukarnnarinnu paadi
Kanmani thenkiliyo kannanam unnikkidavo
(oru vakkil...)

Kaliyodu kaliparanjithu vazhi vannoru
Kulir kattum kathilenthothi
Karuka pulmettin kalamanin koode
Kaliyadaninnare vannu knnuwaashramam
Valarthum swarnnaman pedayanenno
(oru vakkil...)
Language: Malayalam

ഒരു വാക്കിലെല്ലാം പറഞ്ഞു
ഒരു നോക്കിലുള്‍പ്പൂ വിരിഞ്ഞു
ഹൃദയത്തിന്നാഴത്തില്‍ നിന്നും
ഒരു പവിഴപ്പൂമുത്താരെടുത്തു
പവിഴപ്പൂമുത്താരെടുത്തു

(ഒരു വാക്കിലെല്ലാം)

ചിരിയോടു ചിരി പൊട്ടിയുതിരുംപോലിന്നിന്റെ
അരിമുല്ലവള്ളിയും പൂത്തു
കദളിപ്പൊന്‍‌കൂമ്പിന്‍‍ ഇതളുകള്‍ വിരിയെ
മധു നുകര്‍ന്നാരിന്നു പാടി
കണ്മണിത്തേന്‍‌കിളിയോ
കണ്ണനാമുണ്ണിക്കിടാവോ

(ഒരു വാക്കിലെല്ലാം)

കളിയോടു കളി പറഞ്ഞിതുവഴി വന്നൊരു
കുളിര്‍കാറ്റും കാതിലെന്തോതി
കറുകപ്പുല്‍മേട്ടില്‍ കലമാനിന്‍ കൂടെ
കളിയാടാനിന്നാരെ വന്നു
കണ്വാശ്രമം വളര്‍ത്തും
സ്വര്‍ണ്ണമാന്‍‌പേടയാണെന്നോ

(ഒരു വാക്കിലെല്ലാം)
Movie/Album name: Ulsavamelam
Artists