Kalikkuttipraayam Padi Kadannu

1976
Lyrics
Language: English

Koumaram virunnu vannu
Pathinezham thiruvayass
Pushpavimanathil parannu vannu
Manmadhante malarkkavil innu
Malarppoli pooppoli thalappoli
Manassinullil kuyil padi
Maridathil mayiladi

Ksusmasaran kusrithikkaran
Kumkumam poosiya poonkavilil
Nanathin nunakkuzhiyal
Nalumanippovirinju

Chingathin poovadiyil innu
Vinnazhakin ulsavamay
Kandadi kusumangal thante
Soundarya malsaramay innu
Soundarya malsaramay

Mallee jaathee mandarame innu
Manmadhapoojaykku marangal venam
Poovil thenulla makandame innu
Naivedyathinu thenvenam innu
Naivedyathinu thenvenam
Language: Malayalam

കളിക്കുട്ടിപ്രായം പടികടന്നു
കൌമാരം വിരുന്നു വന്നു
പതിനേഴാം തിരുവയസ്സ്
പുഷ്പവിമാനത്തില്‍ പറന്നുവന്നു
മന്മഥന്റെ മലര്‍ക്കാവില്‍ ഇന്നു
മലര്‍പ്പൊലി പൂപ്പൊലി താലപ്പൊലി
മനസ്സിനുള്ളില്‍ കുയില്‍ പാടി
മാറിടത്തില്‍ മയിലാടി (കളിക്കുട്ടിപ്രായം)

കുസുമശരന്‍ കുസൃതിക്കാരന്‍
കുങ്കുമം പൂശിയ പൂങ്കവിളില്‍
നാണത്തിന്‍ നുണക്കുഴിയാല്‍
നാലുമണിപ്പൂ വിരിഞ്ഞു (കളിക്കുട്ടിപ്രായം)

ചിങ്ങത്തിന്‍ പൂവാടിയില്‍ ഇന്നു
വിണ്ണഴകിന്‍ ഉത്സവമായ്
കുന്ദാദിസുമങ്ങള്‍ തന്റെ
സൌന്ദര്യമത്സരമായ് - ഇന്നു
സൌന്ദര്യമത്സരമായ് (ചിങ്ങത്തിന്‍)
മല്ലീ ജാതീ മന്ദാരമേ ഇന്ന്
മന്മഥപൂജയ്ക്കു പൂക്കള്‍ വേണം ഇന്ന്
മന്മഥപൂജയ്ക്കു പൂക്കള്‍ വേണം
പൂവില്‍ തേനുള്ള മാകന്ദമേ ഇന്നു
നൈവേദ്യത്തിനു തേന്‍ വേണം ഇന്നു
നൈവേദ്യത്തിനു തേന്‍ വേണം (കളിക്കുട്ടിപ്രായം)
Movie/Album name: Mallanum Mathevanum
Artists