Kallanmaare

1988
Lyrics
Language: Malayalam

ലഫ്റ്റു് റൈറ്റു് (3)
ജാഗ്രതൈ

കള്ളന്മാരേ കേഡികളേ കമന്റടിക്കാരേ
കില്ലാടികളേ ജഗജില്ലികളേ
ജാഗ്രതൈ (4)

(കള്ളന്മാരേ)

പൂ
പപ്പു
ഇന്‍സ്പെക്ടര്‍ പപ്പു
സബ്ബിന്‍സ്പക്ടര്‍ പപ്പു ഞാന്‍
സബ്ബിന്‍സ്പക്ടര്‍ പപ്പു
തിരുടന്മാരെവിടെ
തെമ്മാടികളെവിടെ
തിരുട്ടു് റാസ്ക്കള്‍സ്സെവിടെ
പോക്കിരവര്‍ഗ്ഗം സര്‍വ്വതിനേയും തൂക്കിയെടുക്കും ഞാന്‍
ലോക്കപ്പിലാക്കും ഞാന്‍
ഇടയില്‍
ഞൊടിയിടയില്‍
ഞൊടി (4) ഞൊടിയിടയില്‍

(കള്ളന്മാരേ)

ആളെ കണ്ടാലഗതി
എന്നെ അടുത്തു കണ്ടാല്‍ ജഗതി
തി തി തി തി
ആളെ കണ്ടാലഗതി
എന്നെ അടുത്തു കണ്ടാല്‍ ജഗതി
കള്ളപ്പണമെവിടെ
കൊല്ലാക്കൊലയെവിടെ
കറുത്ത കയ്യുകളെവിടെ
കഴുത്തറുക്കും കൈകളിലെല്ലാം കയ്യാമം വയ്ക്കും ഞാന്‍
കയ്യാമം വയ്ക്കും
ഞാന്‍ വയ്ക്കും
അവരെ വയ്ക്കും
കയ്യാമം വയ്ക്കും

(കള്ളന്മാരേ)


മാള
ഇന്‍സ്പെക്ടര്‍ മാള
സബ്ബിന്‍സ്പക്ടര്‍ മാള
ഞാന്‍ സബ്ബിന്‍സ്പക്ടര്‍ മാള
കൊലയാളികളെവിടെ
കൊള്ളക്കാരെവിടെ
കടത്തുരാക്ഷസ്സരെവിടെ
വിരലടയാളം മണത്തുചെന്നു്
വിലങ്ങു വയ്ക്കും ഞാ -
നവരെ പിടിച്ചു പൂട്ടും ഞാ -
നവരെ പൂട്ടും
പൂട്ടും
ട്ടും ട്ടും ട്ടും ട്ടും ട്ടും

(കള്ളന്മാരേ)
Movie/Album name: Loose Loose Arappiri Loose (Pappu Mala Jagathy)
Artists