Thalamele Randaanambili

1991
Lyrics
Language: Malayalam

കൊച്ചുതേവരേ കൊച്ചുതേവരേ എങ്ങളെ കാക്കണേ
മലമ്പനീ നിന്നും വസൂരി നിന്നും എങ്ങളെ കാക്കണേ(2)
തലമേലേ…
തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
അയ്യയ്യാ
ഇവിടത്തെ പെമ്പിള്ളേർക്കും ഇരുതലയയ്യയ്യാ
അത്ഭുതലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
ഇവിടത്തെ പെമ്പിള്ളേർക്കും ഇരുതലയയ്യയ്യാ

നമ്മളു രണ്ടും കുലദൈവങ്ങളെ
താലോലിച്ച കിടാത്തന്മാർ (2)
ഇങ്ങനെ കള്ളു കുടിച്ചാൽ തേവരു
നമ്മെക്കണ്ടു ഭയക്കൂലേ
അത്ഭുതലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
ഇവിടത്തെ പെമ്പിള്ളേർക്കും ഇരുതലയയ്യയ്യാ

നേരേ അങ്ങ് നടക്കുമ്പോഴീ
കാട്ടുവഴിക്കൊരു വളപുളവ് (2)
കൂട്ടിനു പുറകേ വന്നോർക്കെന്തിനു
ചിരി പൊട്ടിയതെന്നറിയാമോ
അത്ഭുതലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
ഇവിടത്തെ പെമ്പിള്ളേർക്കും ഇരുതലയയ്യയ്യാ
തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
ഇവിടത്തെ പെമ്പിള്ളേർക്കും ഇരുതലയയ്യയ്യാ
Movie/Album name: Naattuvisesham
Artists