Puthiyoru Lokam

2022
Lyrics
Language: Malayalam

പധസ സസരിഗ രി ഗ

ധ സ രി മ രി

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

മലർച്ചെണ്ടിൽ
ഓരോ മൊട്ടും… ഓരോ സ്വപ്നം
അവയിൽ കാണാനാവും ഈ
ഓരോ മോഹം… ഓരോ വർണം

ആരാരോ പാടുവതാരോ ഈ
ഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം

ഞാൻ ഞാൻ ഒഴുകും
തിരയിൽ തലോടി തീരം
ഏതോ അനുരാഗാർദ്ര തീരം

അറിയാതെ (അറിയാതെ)
പുളകം പകരാൻ
എന്തിനോ തമ്മിലീ
സംഗമം സംഗമം
കാലമേ കാലമേ

സ നി ഗ ഗ നി ഗ പ പ
ഗ പ ധ ധ പ ധ സ സ
ധ സ നി നി സ നി ഗ ദ സ നി
കാലമേ കാലമേ
ആ ആആ ആ ആ
കാലമേ കാലമേ

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

മലർച്ചെണ്ടിൽ
ഓരോ മൊട്ടും… ഓരോ സ്വപ്നം
അവയിൽ കാണാനാവും ഈ
ഓരോ മോഹം… ഓരോ വർണം

ആരാരോ പാടുവതാരോ ഈ
ഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം

പുതിയൊരു…
Movie/Album name: Hridayam
Artists