ഒരു പെണ്ണും കൂടെ കൂട്ടില്‍ ഒരു പയ്യന്‍ കൂടെ ചാക്കില്‍...അഹാ താലികെട്ടിന്‍...വേലികെട്ടിന്‍ കാലം വന്നല്ലോ ... താളം മേളം മംഗളം.. തമ്മില്‍ത്തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം ശിവ ശിവ ശിവ ശിവ ശിവനേ... (ഒരു പെണ്ണും....)
കൊമ്പില്‍ നില്‍ക്കും വമ്പനോ.. ആരോ ആരവന്‍ ആരാവാം... ആളൊരു പരമ ബോറനോ .. എന്നുടെ ഏട്ടന്‍ ആകുവോന്‍.. കാണാന്‍ പോകും പൂരം ചൊല്ലാം ഇന്നു തന്നെ..
അങ്ങയങ്ങനെ നമ്മുടെ വീട്ടിലും നാളെയൊരാളിനി വരുമല്ലോ കണ്ണുകളാലൊരു മാല കൊരുത്തതു തങ്ങളില്‍ തങ്ങളില്‍ ഇടുമല്ലോ താളം മേളം മംഗളം .. തമ്മില്‍ത്തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം ഒന്നു് രണ്ടു് മൂന്നു്.... (ഒരു പെണ്ണും....)
ഗള്‍ഫിന്‍ ഒന്നാം മോഡലോ എന്തോ എന്തവന്‍ എന്താവാം ആളൊരു കോട്ടൂക്കാരനോ നിന്നുടെ മാരന്‍ ആകുവോന്‍ ഇപ്പോഴുള്ള നാണം അല്പം വെച്ചോ ബാക്കി...
അങ്ങനെയങ്ങനെ നമ്മുടെ നടയിലും മുല്ലപ്പന്തല്‍ ഉയര്‍ന്നീടും മെല്ലെനെ മെല്ലെനെ മണ്ഡപം ചുറ്റി പുതിയകരാറും നേടീടും.. താളം മേളം മംഗളം .. തമ്മില്‍ത്തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം... നാലു്...അഞ്ചു്...ആറു്... (ഒരു പെണ്ണും....)