കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ..... ഇല്ലം വിട്ടു വേഗം നിറ വല്ലം കെട്ടി പായും മലയാളത്തുമ്പിയാളേ തളിരോമൽ പൈതലേ... സൂര്യൻ വന്നു ചായും തിരുകോവിൽ ഗോപുരങ്ങൾ കൊതിതീരെ നിന്നു കാണാൻ രഥമേറിയൊന്നു പോയ് വരാം കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....
നീ വരൂ പ്രഭാതമേ...മാനസം തലോടുവാൻ തെരുവുനിറയേ കതിരൊളിയിൽ നീ കോലം എഴുതുമ്പോൾ മുരുകമലയിൽ മുകിലുകളാടി കനകമയിലുകളേപ്പോലെ... തൊഴുതു തിരികെ വരുന്ന വെയിലേ കളഭസുഖം ഈ കരളിനു താ... മല്ലിപ്പൂവു പൂക്കും നറു കങ്കം നീട്ടിയാരെ വരവേൽക്കാൻ കാത്തുനിന്നു തമിഴ്‌നാടൻ തെന്നലേ.... മാർകത്തൊങ്കൽനാടിൻ മൊഴി കൊഞ്ചി പേശി നീയും കരകാട്ടക്കാരനെപ്പോൽ കളിയാടിയൊന്നു കൂടെ വാ.... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....
ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ ശ്രുതി പകരാനാരോ കാവേരി തിരകളെ മാറ്റി തംബുരുവായി നീട്ടും കയ്യിൽവീഴും മുഴുതിങ്കൾമുത്തുപോലെ നിധിയായി കാത്തുവെയ്ക്കാം പ്രിയമോടീ വേളകൾ എന്നും ഓമനിക്കാൻ ഇനി ഓർമ്മത്താളിൽ മിന്നും പടമായി ചേർത്തുവെയ്ക്കാൻ നാം കണ്ടു മാഞ്ഞ കാഴ്ചകൾ... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ... കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....