മാറണിച്ചെപ്പിലെ മാര്‍കഴിക്കുളിരുമായ് രാഗമായ് ദാഹമായ് രാഗിണീ നീവരു [മാറണിച്ചെപ്പിലെ] ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍ ശൃംഗാരസിന്ദൂരം അനുരാഗ സംഗീതം [മാറണിച്ചെപ്പിലെ]
കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍ കതിര്‍മഴ ചൊരിയും രാത്രി ആഹാഹാ....ആ..[കളഭത്തിന്‍ ] കല്‍ഹാരപുഷ്പങ്ങള്‍ കവിളില്‍ വിടര്‍ത്തി രതിസുഖം തേടി വരൂ നീ [മാറണിച്ചെപ്പിലെ]
വരമഞ്ഞള്‍ക്കുറി ചാര്‍ത്തി തിരുവാതിരയുണരുമ്പോള്‍ ഒരുമന്ദഹാസത്തിന്‍ മൌനഗാനത്തിന്‍ ചിരകാല സ്വപ്നം തളിര്‍ക്കും [മാറണിച്ചെപ്പിലെ]