Kodiyerumaakaashakkaavil Maarivil peelikal Kudamaariyaadunnu chelil Ee karuka than kathirilum Karalilum kavitha minnunnuvo Neerolamoru theeraatha vari Chollunnu kaathil Mathivaraatha pole (kilikal)
Language: Malayalam
കിളികള്‍ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം മാമലകളില്‍ പുഴയില്‍ പൂക്കളില്‍ പുലരി വീണമീട്ടിയുണരും ഗാനം (കിളികള്‍ )
ആ … ആടിയും പാടിയും മഴയോടിയെത്തുന്നു താഴെ വാകകള്‍ കൈകളില്‍ മൈലാഞ്ചി ചാര്‍ത്തുന്നു ദൂരെ നീര്‍മുകിലുകള്‍ മനസ്സിലും മണ്ണിലും കുളിരു തൂവുന്നുവോ പാല്‍വള്ളികളില്‍ ഊഞ്ഞാലുകളില്‍ ആയുന്ന കാറ്റേ ചിറകു കൊണ്ട് പൊതിയൂ (കിളികള്‍ )
ആ … വേലയും പൂരവും കൊടിയേറുമാകാശക്കാവില്‍ മാരിവില്‍ പീലികള്‍ കുടമാറിയാടുന്നു ചേലില്‍ ഈ കറുക തന്‍ കതിരിലും കരളിലും കവിത മിന്നുന്നുവോ നീരോളമൊരു തീരാത്ത വരി ചൊല്ലുന്നു കാതില്‍ മതിവരാത്ത പോലെ (കിളികള്‍ )