Thaai Mannil Eenamundu

2014
Lyrics
Language: Malayalam

തായ്‌മണ്ണില്‍ ഈണമുണ്ട്
താരാട്ടാന്‍ തെന്നലുമുണ്ട്
എല്ലോരും വാഴുന്നുണ്ട്
വാഴ്‌ത്തും കാലമോ
എല്ലോര്‍ക്കും വാനമുണ്ട്
എല്ലോര്‍ക്കും സൂര്യനുമുണ്ട്
എല്ലോരും വാഴുന്നുണ്ട്
വാഴ്‌ത്തും കാലമോ
തോല്‍വിയെല്ലാം തോല്‍വിയല്ല
ശോകമില്ല വാഴ്‌കലില്ല
ഇമ്പമേറെ ദൂരമില്ല വാഴ്‌ത്തും കാലമോ
തായ്‌മണ്ണില്‍ ഈണമുണ്ട്
താരാട്ടാന്‍ തെന്നലുമുണ്ട്

വേദനിക്കും മണ്ണിന്‍ മക്കള്‍
വെറുതെ തീരും സ്വപ്നം കാണും
അടിമകള്‍ക്കു ഇടനെഞ്ചത്തില്‍
കൊടിയദുഃഖ വേനലാകും
അയ്യയ്യോ പാവങ്ങള്‍ക്കില്ലേ നീതി
കണ്ണീരും കണ്ടില്ലേ കാവല്‍സ്വാമി
ഏഴകള്‍ തന്‍ മിഴിനീരില്‍ നീരാടിയ നേതാക്കള്‍
കനലായി നീറും കനവുകള്‍ എത്താതെ മറയുന്നു
തായ്‌മണ്ണില്‍ ഈണമുണ്ട്
താരാട്ടാന്‍ തെന്നലുമുണ്ട്

പെണ്ണിന്റെ മാനം നീളേ
പണയമായി വാങ്ങുന്നോരേ
ഉയിരു വിങ്ങി പിടയും നേരം
നൊമ്പരങ്ങള്‍ അറിയാത്തവരെ
പാവാടത്തുമ്പികളെ വലയില്‍ ചേര്‍ക്കും
പാതകവും രോദനവും കേട്ടോ കാലം
നന്മകള്‍ തന്‍ കൂട്ടമെല്ലാം അകലേയ്ക്കായ് മാഞ്ഞിടവേ
ഏഴകള്‍ തന്‍ ദുരിതം മാത്രം എന്നെന്നും തുടരുന്നു

(തായ്‌മണ്ണില്‍ )
Movie/Album name: India Today
Artists