നാളെ നാളെ ഇതുവരെ പുലരാത്ത നാളെ എവിടെ എവിടെ നേതാക്കള്‍ ചൊല്ലുന്ന നല്ല നാളെ എല്ലാര്‍ക്കും നാളെയെന്നതു മാത്രം ഇന്നെന്നതാര്‍ക്കും വേണ്ട (നാളെ നാളെ ) നാളെ നാളെ
വിശന്ന മര്‍ത്ത്യനു മുന്നില്‍ പല പല വര്‍ണ്ണക്കൊടികള്‍ (വിശന്ന ) വാചാലതയുടെ കാറ്റുകള്‍ അവയെ പറത്തി നില്‍ക്കുമ്പോള്‍ (2) കൈകളില്‍ അവയുടെ ഭാരം പേറിയ ജീവികള്‍ അടിയുന്നു
(നാളെ നാളെ )
ഒഴിഞ്ഞ പാത്രവുമായി തെരുവിലിരിപ്പൂ ജനനി (ഒഴിഞ്ഞ ) മേലേ രഹരിതന്‍ മേടയിലൊരുപിടി മക്കള്‍ സുഖിക്കുമ്പോള്‍ (2) തൊഴിലാളികളുടെ കൈകള്‍ മാത്രം അമ്മേ നിന്നെ പോറ്റാന്‍ അമ്മേ അമ്മേ