Oru Divyasangamam

1985
Lyrics
Language: English

Oru divya sangamam irunenchil spandanam
Daivasannidhiyil anuraaga melanam
Anuraagamelanam ariyaatha laalanam
Ee ekaanthamookathayil

Mathamenna veliyum maattininnarikathu
Kurubaana kolluvaanivalananju
Vannavarellaarum poyikkazhinjittum
Ekaayayival ninne nokkinilpoo
Ninnile kaamukano ninne vaidikano
Aaraanu tholkkunnathippol?

Kaalathin vellikkireedamaninjittum
Nin thirusavidhathil ivalananju
Vannavazhi thanne pokumivalkkaay
Anthyakoodaasha nee nalkiyaalum
Ninnile kaamukano ninnile vaidikano
Aaraanu thengunnathippol?
Language: Malayalam

ഒരുദിവ്യസംഗമം ഇരുനെഞ്ചില്‍ സ്പന്ദനം
ദൈവസന്നിധിയില്‍ അനുരാഗമേളനം
അനുരാഗമേളനം അറിയാത്തലാളനം
ഈ ഏകാന്തമൂകതയില്‍

മതമെന്ന വേലിയും മാറ്റിനിന്നരികത്ത്
കുറുബാനകൊള്ളുവാനിവളണഞ്ഞു
വന്നവരെല്ലാരും പോയിക്കഴിഞ്ഞിട്ടും
ഏകാകിയായിവള്‍ നിന്നെ നോക്കിനില്‍പ്പൂ
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തോല്‍ക്കുന്നതിപ്പോള്‍ ?

കാലത്തിന്‍ വെള്ളിക്കിരീടമണിഞ്ഞിട്ടും
നിന്‍ തിരുസവിധത്തില്‍ ഇവളണഞ്ഞു
വന്നവഴി തന്നെ പോകുമിവള്‍ക്കായ്
അന്ത്യകൂദാശനീ നല്‍കിയാലും
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തേങ്ങുന്നതിപ്പോള്‍ ?
Movie/Album name: Madhuvidhu Theerum Munpe
Artists