SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paattonnu Paadidunnu Njan 1987
Paattonnu paadidunnu njaan athil Oru kaaryam orthidunnu njaan... Ee shilakal than hridayam kaattidaam ningal Kelkkaatha palathum chollidaam... (paattonnu...) Neelakkallil kavitha kaanaan Paarakal than kadhakal kelkkaan Poruu poruu maalokare...hoy Poruu poruu maalokare... Ee thilangunna shilayonnil irikkunnu vaani..(2) Varaveenaa mridupaani vanaruha lochana raani..(2) Kannante...pon kuzhaloli kettu... Hridayangal aliyunna neram...(2) Shilakalilo uyiridunnu uyirukalo shilakalaakunnu..(2) Kannante... Kanyakakal sundaraangikal...kanda Ethrayethra swapnajaalangal.. Ee kallukalkku kaanthi nalkunnuu Nooru nooru prema gaadhakal... (kanyakakal...) Raagamode bhaavamode thaalamode Jeevanode mevum ivaye kaanaan varuu Ini aha aha oho oho paadaan varuu... Raasaleelaa...laasyamelaa..(2) Akamizhiyil theliyum vela Tharunikalkkaniyuvaan Vennilaavudupudava neyyum vela... Tharalitha mukulitha hridayangal Yamunaa nadiyaakum vela... Mannum vinnum thammil maarum Chithrangal shilpangalaake...(2) Kannante...pon kuzhaloli kettu... Hridayangal aliyunna neram... Laalaa laalaa laalaa laalaa laalaa la la laa Laalaa laalaa laalaa laalaa laalaa la la laa... പാട്ടൊന്നു പാടിടുന്നു ഞാൻ അതിൽ ഒരു കാര്യം ഓർത്തിടുന്നു ഞാൻ... ഈ ശിലകൾതൻ ഹൃദയം കാട്ടിടാം...നിങ്ങൾ കേൾക്കാത്ത പലതും ചൊല്ലിടാം... (പാട്ടൊന്നു...) നീലക്കല്ലിൽ കവിത കാണാൻ പാറകൾതൻ കഥകൾ കേൾക്കാൻ പോരൂ പോരൂ മാലോകരേ...ഹോയ് പോരൂ പോരൂ മാലോകരേ... ഈ തിളങ്ങുന്ന ശിലയൊന്നിൽ ഇരിക്കുന്നു വാണി..(2) വരവീണാ മൃദുപാണി വനരുഹലോചന റാണി..(2) കണ്ണന്റെ...പൊൻകുഴലൊളി കേട്ടു്.. ഹൃദയങ്ങൾ അലിയുന്ന നേരം...(2) ശിലകളിലോ ഉയിരിടുന്നു ഉയിരുകളോ ശിലകളാകുന്നു..(2) കണ്ണന്റെ... കന്യകകൾ സുന്ദരാംഗികൾ...കണ്ട എത്രയെത്ര സ്വപ്നജാലങ്ങൾ.. ഈ കല്ലുകൾക്കു കാന്തി നൽകുന്നൂ നൂറു നൂറു പ്രേമഗാഥകൾ... (കന്യകകൾ...) രാഗമോടെ ഭാവമോടെ താളമോടെ ജീവനോടെ മേവും ഇവയെ കാണാൻ വരൂ ഇനി അഹ അഹ ഒഹോ ഒഹോ പാടാൻ വരൂ... രാസലീലാ...ലാസ്യമേളാ...(2) അകമിഴിയിൽ തെളിയും വേള തരുണികൾക്കണിയുവാൻ വെണ്ണിലാവു് ഉടുപുടവ നെയ്യും വേള... തരളിത മുകുളിത ഹൃദയങ്ങൾ യമുനാനദിയാകും വേള... മണ്ണും വിണ്ണും തമ്മിൽ മാറും ചിത്രങ്ങൾ ശില്പങ്ങളാകെ...(2) കണ്ണന്റെ...പൊൻകുഴലൊളി കേട്ടു്.. ഹൃദയങ്ങൾ അലിയുന്ന നേരം... ലാലാ ലാലാ ലാലാ ലാലാ ലാലാ ലല ലാ.. ലാലാ ലാലാ ലാലാ ലാലാ ലാലാ ലല ലാ....
Movie/Album name: Swaralayam
Artists