Ormmakal Maanjirunnenkil

2023
Lyrics
Language: Malayalam

ഓർമ്മകൾ മാഞ്ഞിരുന്നെങ്കിൽ
മനസ്സൊരു തെളിയാ നഭസ്സാകും
നൊമ്പര തീ അണഞ്ഞെങ്കിൽ
ഉഷസ്സൊരു തീരാ തമസ്സാകും
ഓർമ്മകൾ മാഞ്ഞിരുന്നെങ്കിൽ
മനസ്സൊരു തെളിയാ നഭസ്സാകും

ഒന്നുടഞ്ഞാല്‍ പളുങ്കിൻ പാന പാത്രം
പാഴാം ശകലങ്ങൾ ചിറകൊടിഞ്ഞാൽ
പറക്കാനായിടാതെ വീഴും ശലഭങ്ങൾ
പിന്നെയുമീ ജന്മം ബാക്കിയാകുന്നു
കണ്ണീർ പൂമരങ്ങൾ നമ്മൾ കണ്ണീർ പൂമരങ്ങൾ

വിടർന്നിടുമ്പോൾ രാത്രിയിൽ പാരിജാതം
പൂജാ പുഷ്പങ്ങൾ പകലണഞ്ഞാൽ
പാതിയിൽ വീണുപോകും പാവം ജന്മങ്ങൾ
മുന്നിലെ ഈ വർണ്ണം ശൂന്യമാകുമ്പോൾ
അടയും നീർമിഴികൾ പിന്നെ അടയും നീർമിഴികൾ
പിന്നെ അടയും നീർമിഴികൾ പിന്നെ അടയും നീർമിഴികൾ
Movie/Album name: God's Own Players
Artists