Sundarippoovinu naanam

1984
Lyrics
Language: English

Sundarippoovinu naanam entho
Minduvaan kaattinu moham
Nenchilo nenchile olam
Athilolam lolam etho naadam
(sundari..)

Chinthakal paakum thanthrikal
Ponkampiyil veezhum chinthukal
Kulir moodumoram oru raagatheeram
Neeyen munnil nilkkum neram
Manjaay maarumen deham
(sundari..)

Jaalakam muthin gopuram
Nin kanninaal ekum laalanam
Kanakathin thaalam navaneetha naalam
Nidra eenam chaarthumpozhum
Ennil mevum nin roopam
(sundari..)
Language: Malayalam

സുന്ദരിപ്പൂവിനു നാണം, എന്തോ
മിണ്ടുവാന്‍ കാറ്റിനു മോഹം
നെഞ്ചിലോ നെഞ്ചിലെ ഓളം
അതിലോലം ലോലം ഏതോ നാദം

(സുന്ദരി...)

ചിന്തകള്‍ പാകും തന്ത്രികള്‍
പൊന്‍‌കമ്പിയില്‍‍ വീഴും ചിന്തുകള്‍
കുളിര്‍ മൂടുമോരം ഒരു രാഗതീരം
നീയെന്‍ മുന്നില്‍ നില്‍ക്കും നേരം
മഞ്ഞായ് മാറുമെന്‍ ദേഹം...

(സുന്ദരി...)

ജാലകം മുത്തിന്‍ ഗോപുരം
നിന്‍ കണ്ണിനാല്‍ ഏകും ലാളനം
കനകത്തിന്‍ താലം നവനീതനാളം
നിദ്ര ഈണം ചാര്‍ത്തുമ്പോഴും
എന്നില്‍ മേവും നിന്‍ രൂപം...

(സുന്ദരി...)
Movie/Album name: Ente Upaasana
Artists