Aaro Arikeyithaaro

2024
Lyrics
Language: Malayalam

ആരോ അരികെയിതാരോ
കാണാക്കഥയുടെ ചാരേ
മൊഴി നേർത്തു നേർത്തു വീണുപോയ നേരം
പിരിയാതെ വാതിൽ ചാരി വന്ന കാറ്റേ
ഒരു വാക്കുമേ പറയാതെ
അരികെയെത്തുന്നതാരേ
ഹൃദയതാളങ്ങൾ വിരലിനാലൊന്നു
തലോടുന്നതാരാണേ ഇനി
ഇമകളോ നനയാതെ
ഇരവിലോ വീണിടാതെ
ഇരുദളം പോലെ ഒഴുകുമോ നമ്മൾ
നിഴൽ പാതയാകവേ

വിചാരങ്ങളാകെ നിൻ
മുഖം തൂമിന്നലായ്
ഏതേതോ കോണിൽ
മൂകമായ് നിന്നിടവേ
അറിയാതെ നീയടരാതെ
നോവിരുൾ നീളവേ
ചിരിനാളം വീണുടയാതെ
ദൂരെ മായാതെ ഇനി
ജീവനാളങ്ങളാകെ
നീ നിറഞ്ഞേയിതാ
തേൻനിലാവായ മൗനം
മൂടി നിന്നു വെറുതേ
ഒരുവാക്കുമേ പറയാതെ
അരികെയെത്തുന്നതാരേ
ഹൃദയതാളങ്ങൾ നിഴലിനാലൊന്നു
തലോടുന്നതാരാണ് ഇനി
ഇമകളോ നനയാതെ
ഇരവിലോ വീണിടാതെ
ഇരുദളം പോലെ ഒഴുകുമോ നമ്മൾ
നിഴൽ പാതയാകവേ
Movie/Album name: Grrrr..
Artists