Kamalaambike

1992
Lyrics
Language: English

Kamalaambike rakshamaa
Shrithajanahridaya kamalamadhyagathe
(kamalaambike)

Alivozhukum nayanayugam
Kani kaanaan njaan varumbol
Oru naalilum anayaathorabhayam nee tharumo
Arunaabhayililakum thava thiruvadanam thozhuthunaraan
Swara sankramamaniyunnoru raagalayam tharumo
(kamalaambike)

Thilakusumam paniyum nin thiru naasika theliyaan
Karunaarasamozhukum thava thirushobhayil nirayaan
Janmaantharasukrithavumaay thirunadayil varumbol
Maninoopuramunarum nin naadalayam tharumo
(kamalaambike)
Language: Malayalam

കമലാംബികേ രക്ഷമാ
ശ്രിതജനഹൃദയ കമലമദ്ധ്യഗതേ
(കമലാംബികേ)

അലിവൊഴുകും നയനയുഗം
കണികാണാന്‍ ഞാന്‍ വരുമ്പോള്‍
ഒരു നാളിലും അണയാത്തൊരഭയം നീ തരുമോ
അരുണാഭയിലിളകും തവ തിരുവദനം തൊഴുതുണരാന്‍
സ്വരസംക്രമമണിയുന്നൊരു രാഗലയം തരുമോ
(കമലാംബികേ)

തിലകുസുമം പണിയും നിന്‍ തിരുനാസിക തെളിയാന്‍
കരുണാരസമൊഴുകും തവ തിരുശോഭയില്‍ നിറയാന്‍
ജന്മാന്തരസുകൃതവുമായ് തിരുനടയില്‍ വരുമ്പോള്‍
മണിനൂപുരമുണരും നിന്‍ നാദലയം തരുമോ
(കമലാംബികേ)
Movie/Album name: Kudumbasametham
Artists