Niramolum meghangal nin meni pothiyum Navaneethanaalangal nin kannil theliyum Ee azhakil en mounangal paadum - 2 Swapnangalthan kudilil nin vallikkudilil - 2 Nilkkumbol oorunnu ennil nooru varnangal Iruthotte aninjotte nin pookkal njaan (sindoorappottukal....)
Kathirpole kiranangal nin kaikal perum Kanipole mukulangal nin meyyil uthirum Nin kadalil njaan romaancham kollum - 2 Kuyil venuvoothum kaalam vaasanthakaalam - 2 Pakarunnu madhurangal etho mohahamsangal Kavarnnotte nukarnnotte nin thenkanam (sindoorappottukal....) Ahaahaa haahahaahaa ohoho Lalalaa....lalallalaa...
Language: Malayalam
സിന്ദൂരപ്പൊട്ടുകൾ തൊട്ടു മന്ദാരപ്പൂവുകൾ ചൂടി ഒരുങ്ങുന്ന വനകന്യകേ പുലർക്കാല മഞ്ഞിന്റെ കുളിരുള്ള കാട്ടിൽ പുളകങ്ങൾ പൂക്കുന്നു നിന്നെ (സിന്ദൂരപ്പൊട്ടുകൾ....)
നിറമോലും മേഘങ്ങൾ നിൻ മേനി പൊതിയും നവനീതനാളങ്ങൾ നിൻ കണ്ണിൽ തെളിയും ഈ അഴകിൽ എൻ മൌനങ്ങൾ പാടും - 2 സ്വപ്നങ്ങൾതൻ കുടിലിൽ നിൻ വള്ളിക്കുടിലിൽ - 2 നില്ക്കുമ്പോൾ ഊറുന്നു എന്നിൽ നൂറു വർണ്ണങ്ങൾ ഇറുത്തോട്ടെ അണിഞ്ഞൊട്ടേ നിൻ പൂക്കൾ ഞാൻ (സിന്ദൂരപ്പൊട്ടുകൾ....)
കതിർപോലെ കിരണങ്ങൾ നിൻ കൈകൾ പേറും കണിപോലെ മുകുളങ്ങൾ നിൻ മെയ്യിലുതിരും നിൻ കടലിൽ ഞാൻ രോമാഞ്ചം കൊള്ളും - 2 കുയിൽ വേണുവൂതും കാലം വാസന്തകാലം - 2 പകരുന്നു മധുരങ്ങൾ ഏതോ മോഹഹംസങ്ങൾ കവർന്നോട്ടേ നുകർന്നോട്ടേ നിൻ തേൻകണം (സിന്ദൂരപ്പൊട്ടുകൾ....) അഹാഹാ ഹാഹഹാഹാ ഒഹൊഹൊ ലലലാ....ലലല്ലലാ...