Tupathu

2022
Lyrics
Language: Malayalam

ഹേ പാത്തു!
എന്താ പാത്തു ഇപ്പൊ ചിരിക്കാത്തു?
ബാ പാത്തു
കേൾക്ക് പാത്തു അനക്കുള്ള പാട്ട് പാത്തു
ജാഡ മാണ്ടാ പാത്തു
ബോർഡ് മാറ്റ് പാത്തു
കടുപ്പം വിട്ടോ പാത്തു
ശെരിക്ക് കേട്ടോ പാത്തു
എന്റെ അടുത്തേക്കിങ്ങ് പോര് പാത്തു
അടുപ്പത്തിൽ അടുത്തേക്ക് നിക്ക് പാത്തു
വെറുതെ നിക്കാതെ ഇരിക്ക് പാത്തു
നെഞ്ചിലിന്ന് അങ്ങട് താക്ക് പാത്തു
ഹേ ബീപാത്തു ജസ്റ്റ് ബീ പാത്തു
നീ ഏതു ക്രൂസ് ഇൽ ആണെങ്കിലും
ഐ നോ യു ആർ ക്രൂസിഫൈഡ്
അന്റെ കോട്ടെജില്
ഐ നോ യൂ വേപ്റ്റ് ഹാർഡ്
ഒറ്റക്ക് ജ്ജാണേലും പോണ ഹായ് മല
പൊട്ടുന്നുണ്ട് ഇജ്ജ്, ആർ യൂ മൈ ലവ്
ഐ നോ ദാറ്റ് വെരി വെൽ പാത്തു
എന്നിട്ടും എന്താ ഇജ്ജ് പറയാത്തു?
ഡോണ്ട് യൂ വാണ്ട് മീ പാത്തു?
ഡോണ്ട് യു ലൈ പാത്തു
യൂ കാൻഡ് ലിവ് വിതൗട്ട് മി പാത്തു, ഓ ഓന്റെടാ

ഹാ ബേബി .. ഹബീബി
പ്രേമകരളിന്റെ ചെറുവിരൽ വെച്ച് കുത്തിയ വേദന ഇണ്ടാ?
നെഞ്ചിന്റെ വാതിൽ വിചാകിരി ഞ്ഞിരങ്ങി കരയണ വേദന ഇണ്ടാ?
മിണ്ടാനാവാതെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടണ വേദന ഇണ്ടാ?
ഇണ്ടാവും

മതി പാത്തു മനസ്സിലാക്കു പാത്തു
കുത്തി കേറി എന്നാലും കരയാതു
എത്രണ്ടു പഠിച്ചിട്ടും തിരിയാത്തു
അത്രക്ക് തെറ്റിയിട്ടുണ്ട് മേരി പാത്തു
കൃത്യായിട്ട് ചുറ്റിയിട്ടിണ്ട് വള്ളി പാത്തു
കത്രിയായിട്ട് മുറിച്ചിട്ടും മുറിയാതു
എത്ര നേരം ഞാനെന്റെ മിഴി കാത്തു
അത്ര നേരം മുതത്തിന്റെ ചിരി കാത്തു
അയിനാത്ര മുജ വേറെ പാത്തു
ആയിലേറെ തന്നിജ് കൊറേ ബേറെ പാത്തു
അയിനാലെ കൊറേ കയറി വീഞ്ഞു പാത്തു
ചെന്നാലോ കടന്ന കുടുങ്ങി നെഞ്ച് പാത്തു
അന്നേ തേടി പാത്തു
പാച്ചൽ അല്ലെ കാത്തു
പബ്ബിൽ കേറി പാത്തു
ബോട്ടിൽ തട്ടി പാത്തു
നീ എന്നെ കാത്തു
ഞാൻ നിന്നെ കാത്തു
നമ്മളെ രണ്ടാളേം
പടച്ചവൻ കാത്തു
ഹോ എന്റെ മോനെ
കഴിഞ്ഞെങ്കി എന്റേത് കേൾക്ക് മോനെ
ഈ പാത്തുനെ അനക്ക് അറീല മോനെ
ഐ ആം ആൻ ഓയിൽ ഫീൽഡ് മോനെ
ഹിസ്റ്ററിക്കൽ വാർ സോൺ മോനെ
അന്റെ അടുത്ത് ഉള്ളത് പോരാ മോനെ
വേറെയും ഡിമാൻഡ്‌സ് ഇണ്ട് മോനെ
വീട്ടിൽ കൊള്ളണ ലൈൻ മോനെ
കോമക്ക് ഫുൾ സ്റ്റോപ്പ് വേണം മോനെ
കിട്ടണം ചെള്ള് കളഞ്ഞു മോനെ
ഏകാന്തതക്കൊപ്പം ആനന്ദം മോനെ
നെയ്മറെ ബല്ലോണ്ടർ മോനെ
ഇന്ത്യയിൽ പെട്രോൾ ഫിഫ്‌റ്റിക്ക് മോനെ
എന്റടുക്ക്ന്ന എടുക്കല്ല ബ്ലാഹ് ബ്ലാഹ്
എന്റെ വായ്പക്കെടുക്കും കബോള
കണ്ണെടുക്ക് ഇവളല്ലാത്തൊരിവളാ
കണ്ണെടുക്കാൻ ആവാത്ത ലാ ലാ ലാൻഡ്
അടുത്തേക്ക് വന്നാ ബേജാർ ആവും
ഇണ്ടാകാൻ നിന്നാ ഡാമേജ് ആവും
നാട്ടാരെ കയ്യിന്ന് വാങ്ങുന്ന മോന്തക്ക തന്നോട്ടെ
ചൂടുള്ള ഒരു ഉമ്മ മോനെ

മാണ്ടാ പാത്തു മാണ്ഡ പാത്തു
ന്നാ മാണ്ടാ പാത്തു
ആയിക്കോട്ടെ പാത്തു പക്ഷെ കേട്ടോ പാത്തു
ഇയ്യ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ് ആണെങ്കിൽ
ഞാൻ ലയണൽ മെസ്സി ആണ് പാത്തു
ന്നാ ജ്ജ് പറന്നോ പാത്തു കുത്തിരിക്കണ്ട പാത്തു
ജ്ജ് പറക്ക് പാത്തു പറന്ന് ഉയര് പാത്തു
പക്ഷെ എത്ര ഉയരത്തിൽ പറന്നാലും
ഇയ്യ് ഏത് സ്പേസ്ഷിപ്പിൽ ആണെങ്കിലും
ഏത് ഷെയ്പ്പിൽ ആണെങ്കിലും
ഒരൊറ്റ കാര്യമേ പറയാനുള്ളു പാത്തു
അസ്സലാമു വലയ്ക്കും പാത്തു
Movie/Album name: Thallumala
Artists