Pushpaabharanam ...thiruvaabharanam... pushpaabharanam...
Pushpaabharanam vasanthadevante thiruvaabharanam
Pulkkodi thorum puthumanjurukiya
Ratnaabharanam..ratnaabharanam..
Kaviyude karalil kavithaa malaraay
Kanakaabharanam..kanakaabharanam..
Pushpaabharanam vasantha devante thiruvaabharanam
Udaya parvatha shikharapadhangalil
Upavana salkkaaram
Niramaala chaarthum navaranga deepthi than
Nissabda sangeetham
Anaadi madhyaantha chaithanya yaathra than
Aananda sathyasmitham (2)
Pushpaabharanam vasantha devante thiruvaabharanam
Aruna chumbitha tharushaakhakalil
Aruna karaangulikal
Ambara nandana sundara lathakalil
Rajatha rekhaavalikal
Ezhu nirangal cheernnaalekamennunarthum
Shaasthramukham shaasthramukham
Pushpaabharanam vasantha devante thiruvaabharanam
പുഷ്പാഭരണം....
തിരുവാഭരണം....
പുഷ്പാഭരണം....
പുഷ്പാഭരണം വസന്തദേവന്റെ
തിരുവാഭരണം
പുല്‍ക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളില്‍ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
ഉദയ പര്‍വ്വത ശിഖരപഥങ്ങളില്‍
ഉപവന സല്‍ക്കാരം
നിറമാലചാര്‍ത്തും നവരംഗ ദ്വീപ്തിതന്‍
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്രതന്‍
ആനന്ദ സത്യസ്മിതം (൨)
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
അനില ചുംബിത തരുശാഖകളില്‍
അരുണ കരാംഗുലികള്‍
അംബര നന്ദന സുന്ദര ലതകളില്‍
രജത രേഖാവലികള്‍
ഏഴു നിറങ്ങള്‍ ചേര്‍ന്നാലേകമെന്നുണര്‍ത്തും ശാസ്ത്രമുഖം (൨)
ശാസ്ത്രമുഖം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
Movie/Album name: Chandrakaantham
Artists