മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍ തിരിയുന്നു താനേ തീരം കാണുമ്പോള്‍
സ്നേഹത്തിനീണം മൂടുന്നുവോ ശോകക്കടമ്പിലെ പൈങ്കിളികള്‍ (സ്നേഹത്തി) മായുന്നുമെന്നും മാനത്തെ ദീപം തേടുന്നു നമ്മള്‍ മൗനങ്ങള്‍ മാത്രം ശ്രുതിനെയ്യുമോര്‍മ്മകള്‍ വിതുമ്പുന്നുവോ നെഞ്ചിന്നുള്ളില്‍ നിന്നൊന്നേതോ വഞ്ചിപ്പാട്ടിന്‍ കണ്ണീര്‍ താളം
മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍ തിരിയുന്നു താനേ തീരം കാണുമ്പോള്‍
ബന്ധങ്ങളെല്ലാം മണ്‍കുടങ്ങള്‍ തിങ്കള്‍ക്കിടാവിന്‍ നൊമ്പരങ്ങള്‍ (ബന്ധങ്ങളെല്ലാം) കാണുന്നു ദൂരെ കാലത്തിന്‍ തീരം കൈ കോര്‍ത്തു നമ്മള്‍ ഒന്നാകും നേരം വിധിയുടെ പൂവുകള്‍ പൊലിയുന്നുവോ അന്തിക്കൂട്ടില്‍ തേങ്ങല്‍ മാത്രം കിഞ്ചു പാടു ചെല്ലക്കാറ്റേ