സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം അകതാരില്ലെ അള്‍ത്താരയില്‍ അവതാരമായയുണ്ണി ഉയിരാകെയും പതിവായിനി പെരുന്നാളുമായി മിന്നി സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം
കണ്ണില്‍ കണിയുണെ നാണം പോലെ കാതില്‍ കിങ്ങിണി നാണം പോലെ കൊഞ്ചിവന്ന പൈതല്‍ നീയല്ലേ വീടിനുള്ള പുണ്യം നീയല്ലേ (കണ്ണില്‍) മേലെ മേലെ പാടുന്നുണ്ടേ ദേവദൂതികള്‍ നീളെ നീളെ ആടുന്നുണ്ടേ മോദലീലികള്‍ (മേലെ മേലെ) ഉല്ലാസം വാഴാന്‍ ഉണ്ടല്ലോ വീഞ്ഞും തെയ്യാരേ തെയ്യം താര സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം
എന്നും മലയുടെ തോളിന്മീതെ മിന്നും ചിരിയുടെ താരം പോലെ വെണ്മയുള്ള ദീപം നീയല്ലേ നന്മയായ തൈലം നീയല്ലേ (എന്നും മലയുടെ) വെള്ളിത്തോരോ ചീറിപ്പായും രാജവീഥികള്‍ മേളപ്പോലും കിലുങ്ങെങ്ങും കാടുമേടുകള്‍ (വെള്ളിത്തോരോ) നടന്നാല്‍ എങ്ങും ഉത്സാഹം വന്നേ തെയ്യാരം തെയ്യം താരാ