ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു ശാലീന ശരത്‌സായാഹ്നസഖി നീ ഓ ഉയിര്‍നിറയെ ചൊരിയുക നീ കുളിരമൃതം നവതാരുണ്യം നറുവീഞ്ഞായ് നുരയും മധുപാത്രം പോല്‍ മനോജ്ഞാംഗി നീ വരൂ ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു ശാലീനശരത് സായാഹ്നസഖി നീ ഓ വനതരുവിന്‍ തണലിലിതാ ഇണഹരിണം കുളിര്‍മഞ്ഞോലും നിലാപ്പൂക്കള്‍ വിരിയെ... കുയില്‍ പാടുംപോല്‍ എതിര്‍പാട്ടും പാടിവാ ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു ശാലീന ശരത്‌സായാഹ്നസഖി നീ
ഓരോരോ പൂവും മുത്തിപ്പായും കാറ്റല്ലാ നീ തേടും പൂവിന്‍ കാതില്‍ മന്ത്രം ചൊല്ലും പൂത്തുമ്പി(ഓരോരോ..) ഋതുക്കള്‍തന്‍ തലോടലില്‍ തരളിത തരുക്കള്‍പോല്‍ തളിര്‍ത്തിടും ഉടലിതു പതുക്കെമാറണച്ചു ഞാന്‍ പ്രിയമൊടു മനസ്വിനി മയങ്ങു നീ മലര്‍വിരി നീര്‍ത്തുന്നിതാ മണിയറമഞ്ചമാര്‍ന്നു നാം മധുമൊഴിയൊന്നുചേര്‍ന്നു നാം കുളിരേ.... ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു ശാലീന ശരത്‌സായാഹ്നസഖി നീ