Munnil Randu Chembarathi
2023
മുന്നിൽ രണ്ടു ചെമ്പരത്തി മിണ്ടി നിൽക്കണ്
നമ്മളെ തനിച്ചു കണ്ട കാര്യമോതണ്
വെണ്ണിലാവ് താഴെ വന്നു ചാരി നിൽക്കണ്
കണ്ണുകൊണ്ട് ചൊന്നതോക്കെ ടേപ്പിലാക്കണ്
മിണ്ടുവാൻ വരുന്നതൊക്കെ മ്യൂട്ടിലാവണ്
നാണമെൻ്റെ കണ്ണിലിന്നു ലൂപ്പിലോടണ്
കട്ടുറുമ്പു പോലെ ഒന്ന് തൊട്ടു നോക്കവേ
ഇത്തിരിക്കുളിർതുടുത്തു തത്തിനിക്കണ്
നാളെയാകുവാൻ കൊതിച്ചു പാതിരാവുകൾ
ഒന്ന് കാണുവാൻ തുടിച്ചു നെഞ്ചു തൊങ്ങനെ
ആവിയാർന്നൊരുള്ളു നമ്മൾ ഇങ്ങനിങ്ങനെ
തൊട്ടിരുന്ന് ഊതിയൂതിയാറ്റണ്!!
ഓരോരോ മേഘവും താന്നിറങ്ങി വന്ന്
കിതച്ചു മെല്ലെയെന്ത് ചൊല്ലണ്?
ഓടാമ്പൽ നീക്കി ഓരായിരം
കിനാക്കൾ കൺതുറന്നു കാത്തിരിക്കണ്
അകം മൂടും പൂമ്പാറ്റകൾ
അടുത്തു നീ വരുന്ന നേരത്ത്
അലഞ്ഞു കാതിലിന്നു പാട്ടായി നീ
ഇടം വലം മനസ്സു പാട്ടിലാക്കണ്
മുന്നിൽ രണ്ടു ചെമ്പരത്തി മിണ്ടി നിൽക്കണ്
നമ്മളെ തനിച്ചു കണ്ട കാര്യമോതണ്
വെണ്ണിലാവ് താഴെ വന്നു ചാരി നിക്കണ്
കണ്ണുകൊണ്ട് ചൊന്നതോക്കെ ടേപ്പിലാക്കണ്!
നാളെയാകുവാൻ കൊതിച്ചു പാതിരാവുകൾ
ഒന്ന് കാണുവാൻ തുടിച്ചു നെഞ്ചു തൊങ്ങനെ
ആവിയാർന്നൊരുള്ളു നമ്മൾ ഇങ്ങനിങ്ങനെ
തൊട്ടിരുന്ന് ഊതിയൂതിയാറ്റണ്!
Movie/Album name: Bhagavan Dasante Ramarajyam
Artists