ഒറ്റയ്ക്കുനിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ.... അക്കരെയ്ക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ.... അന്നുരാവിൽ ആ ചിരിയോർത്തെൻ നോവു് മാഞ്ഞില്ലേ.... വിരഹവുമെന്തൊരു മധുരം... പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... വിരഹവുമെന്തൊരു മധുരം... ഹാ...മുറിവുകളെന്തൊരു സുഖദം...
ആ കടവിൽ നീ ഇപ്പൊഴുമെന്നെ കാത്തു നിൽക്കുകയോ..... ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ.... എന്റെ പ്രേമം ആ വിരിമാറിൽ കൊത്തിവെച്ചില്ലേ.... വിരഹവുമെന്തൊരു മധുരം... പ്രിയമുള്ളവനേ...പ്രിയമുള്ളവനേ..... വിരഹവുമെന്തൊരു മധുരം... മുറിവുകളെന്തൊരു സുഖദം... പ്രിയമുള്ളവനേ......