Minnaaminunge

2015
Lyrics
Language: Malayalam

മിന്നാമിനുങ്ങേ നീയെന്‍റെ കൂടെ
തെന്നിപ്പറന്നൊന്നു പോരാമോ
നാടിന്റെ കാവല്‍ കൂട്ടത്തിനെന്നും
റാന്തല്‍ വിളക്കായ് പോരാമോ
കാടും മേടും താണ്ടിയങ്ങു പോയിടാം
കൂടാം കൂടെ കൈകൊരുത്തു നിന്നിടാം
ഹേ..തംതരംതരം തംതരംതരം തം തം തം തംതരം
തംതരംതരം തംതരംതരം തം തം തം തംതരം

വെള്ളിക്കുന്നിലെ വെണ്ണിലാച്ചോലയെ
കൈയ്യിലെ കുമ്പിളില്‍ കോരിടാം
മാരിവില്ലിന്‍ വര്‍ണ്ണനൂലേണിയിൽ ഏറി
മാനത്തു കോട്ടയില്‍ ചെന്നിടാം
ഉയര്‍ന്നിടിനാന്‍ കൊതിക്കുമീ
കരങ്ങളില്‍ കരുത്തു താ...
ആരും കാണാ മച്ചകം തുറന്നിടാം
രാവിന്‍ വാടാ പിച്ചകങ്ങളില്‍ തൊടാം
തംതരംതരം തംതരംതരം തം തം തം തംതരം

മഞ്ഞിന്‍ കൂട്ടിലും മാമഴപ്പെയ്ത്തിലും
വേനലിന്‍ പൊള്ളുന്ന ചൂടിലും
പോരാടുവാന്‍ വീരനായീടുവാന്‍
എന്തൊരാവേശമാണിവനെപ്പോഴും
ജയിക്കുവാന്‍ കൊതിച്ചു പോം
മനസ്സിലെ തുടിപ്പുകള്‍
ഓമല്‍ തൂവല്‍ തൊപ്പിയൊന്നണിഞ്ഞിടാം
തോക്കായ്‌ മാറ്റാം കൊച്ചുതൂമുളംകുഴല്‍
തംതരംതരം തംതരംതരം തം തം തം തംതരം
Movie/Album name: Nirnayakam
Artists