നിശബ്ദത നിറഞ്ഞ രാത്രി, മാംസദാഹത്താല് കണ്ണിനു കാഴ്ച നശിച്ച ആ കശ്മലന് കണ്ണാടിയില്‍ നോക്കിയതുകൊണ്ടു് ഫലം എന്തു്? എങ്കിലും കീചകന് കണ്ണാടിയില്‍ നോക്കി. സ്വയം അലങ്കലിക്കാന് ശ്രമിച്ചു.
സുന്ദരിയാളെ ഓര്ത്തവനടിമുടി സുഗന്ധതൈലം പൂശി (സുന്ദരിയാളെ) (4) മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും അ.. മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും അനുരാഗഗന്ധം വീശി (മന്ദഹസിക്കും)
എല്ലാവിധത്തിലും മദമത്തനായി, അന്ധനായി, ദ്രൗപതിയുടെ ചാരിത്ര്യം അപഹരിക്കാനായി കീചകന് നര്‍ത്തന ശാലയില്‍ എത്തി. അവളോ അബല, അശരണ, നിസ്സാഹായ എന്തും സംഭവിക്കും. സര്‍വ്വശക്തനായ ദൈവം ഈ മഹപാതകം കണ്ടു പൊറുക്കുമോ
നട്ടപ്പാതിരാ നേരമാശുപകനാം മര്‍ത്യാധമന്‍ കൈകളില്‍ കിട്ടി സാധുപദ സ്ത്രീയെന്ന നിനവില്‍ ദുര്‍വ്വാര ഗര്വ്വിഷ്ടനായു് പറ്റിച്ചേര്‍ന്ന പതിവൃതാതിലകമാം പാഞ്ചാലിയെ പുല്കവേ ചുറ്റും ഭീമനിനാതമെന്നീ വിടൂ നീ ദുഷ്ടാഗ്രിമാ കീചകാ