Paal nilaavin poykayil Ven thushaaram peythapol En kinaavum manju thookum Nin mukham njaan kaanekkaane...... Paal nilaavin poykayil.......
Nin vasantham kai thodumpol Oraayiram dalangalaay virinju maanasam Kan niranjaal nin swakaaryam Thalodalaay mozhinjidum niranja saanthwanam Novum neram neeyennullil Melle pulkum thennal pole Vaadum neram venal choodil Maarithooval veeshum pole Ore swarangalil naam saama gaanamaay.........
Nin nizhal pol verpedaathe Vimookamaay agaadhamaay alinju chernnidaam Ee karangal kaividaathe Sukhangalil niraashayil nadannu neengidaam.... Innee swapnam theeraathenkil Sankalppangal neraayenkil Thammil thammil moham cholli Ennum neeyen chaareyenkil Arinjuvenkil nee......... En sneha nomparam.....
Paal nilaavin poykayil Ven thushaaram peythapol En kinaavum manju thookum Nin mukham njaan kaanekkaane......
Language: Malayalam
പാല്നിലാവിന് പൊയ്കയില്‍ വെണ്‍തുഷാരം പെയ്തപോല്‍.... എന്‍ കിനാവും മഞ്ഞു തൂകും നിന് മുഖം ഞാന്‍ കാണെക്കാണെ...... പാല്നിലാവിന് പൊയ്കയില്‍.......
നിൻ വസന്തം കൈ തൊടുമ്പോള്‍ ഒരായിരം ദലങ്ങളായ് വിരിഞ്ഞു മാനസം കണ് നിറഞ്ഞാല്‍ നിന് സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളില്‍ മെല്ലെപ്പുല്കും തെന്നല്‍ പോലെ വാടും നേരം വേനല്‍ച്ചൂടില്‍ മാരിത്തൂവല്‍ വീശും പോലെ ഒരേ സ്വരങ്ങളില്‍ നാം സാമഗാനമായ്.........
നിന് നിഴല്‍ പോല്‍ വേര്‍പെടാതെ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേര്‍ന്നിടാം ഈ കരങ്ങള്‍ കൈവിടാതെ സുഖങ്ങളില്‍ നിരാശയില്‍ നടന്നു നീങ്ങിടാം.... ഇന്നീ സ്വപ്നം തീരാതെങ്കില്‍ സങ്കല്പങ്ങൾ നേരായെങ്കില്‍ തമ്മില്‍ തമ്മില്‍ മോഹം ചൊല്ലി എന്നും നീയെന്‍ ചാരെയെങ്കില്‍ അറിഞ്ഞുവെങ്കില്‍ നീ......... എന്‍ സ്നേഹനൊമ്പരം.....
പാല്നിലാവിന് പൊയ്കയില്‍ വെണ്‍തുഷാരം പെയ്തപോല്‍.... എന്‍ കിനാവും മഞ്ഞു തൂകും നിന് മുഖം ഞാന്‍ കാണെക്കാണെ......