നെല കൂടിയ പെണ്ണു് ചതിയ്ക്കും...വിലകൂടിയ മണ്ണു് ചതിയ്ക്കും നെല കൂടിയ പെണ്ണു് ചതിയ്ക്കും...വിലകൂടിയ മണ്ണു് ചതിയ്ക്കും... കൊല ചെത്തണ തെങ്ങു ചതിയ്ക്കില്ലെന്നു പറഞ്ഞതു നേരാണേ...(2) വില കൂടിയ കള്ളു നിർത്തി കുടിയന്മാർക്കെന്തു ചതുര്‍ഥി വില കൂടിയ കള്ളു നിർത്തി കുടിയന്മാർക്കെന്തു ചതുര്‍ഥി... നിലനിൽക്കണമെങ്കിൽ തെങ്ങിൻ കള്ളു കുടിയ്ക്കണമെന്നായി...(2) മൂവന്തി കള്ളും മോന്തി എരിപിരി കൊള്ളണ നേരത്തു് കളിവാക്കാൽ ഒളികണ്ണിട്ടെൻ കരളിലിരിക്കണതാരാണു്...
വമ്പന്മാർ ഒന്നു മടിക്കും..ഗതികെട്ടാൽ വന്നു കുടിയ്ക്കും വമ്പന്മാർ ഒന്നു മടിക്കും..ഗതികെട്ടാൽ വന്നു കുടിയ്ക്കും... രണ്ടെണ്ണം ചെന്നുകഴിഞ്ഞാൽ എല്ലാരും തറയാണന്നേ...(2) തല മുണ്ടാൽ മൂടി മറയ്ക്കും...മിണ്ടാതെയിരുന്നു കുടിയ്ക്കും തല മുണ്ടാൽ മൂടി മറയ്ക്കും...മിണ്ടാതെയിരുന്നു കുടിയ്ക്കും... മധു തലയിൽ ചെന്നു പിടിച്ചാൽ മുണ്ടില്ലാതെ മടങ്ങുന്നേ.. മധു തലയിൽ ചെന്നു പിടിച്ചാൽ മുണ്ടില്ലാതെ മടങ്ങുന്നേ.... (മൂവന്തി കള്ളും മോന്തി....)