Vaahini Premavaahini

1979
Lyrics
Language: Malayalam

വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി.. മധുരമന്ദാകിനി(2)
വാസന്തവല്ലികൾ താലമെടുത്തു..വർണ്ണവിതാനങ്ങൾ നിരന്നു...
വർണ്ണ വിതാനങ്ങൾ നിരന്നു...
സ്വപ്നമയൂരങ്ങൾ പീലികൾ വിടർത്തി സ്വപ്നമയൂരങ്ങൾ പീലികൾ വിടർത്തി
സ്വർഗ്ഗകവാടങ്ങൾ തുറന്നു.. ഉണരൂ സഖി നീ ഉണരൂ
വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി...
മധുരമന്ദാകിനി..
തളിരണിച്ചില്ലകൾ താലമുതിർത്തു താമരപ്പൊയ്കകൾ ചിരിച്ചു...
താമരപ്പൊയ്കകൾ ചിരിച്ചു...
മന്മഥബാണങ്ങൾ മനസ്സിൽ ഉതിർന്നു..മന്മഥബാണങ്ങൾ മനസ്സിൽ ഉതിർന്നു
മധുരവികാരങ്ങൾ ഉണർന്നു...
അണയൂ സഖി നീ അണയൂ
വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി...
മധുര മന്ദാകിനി(2)
Movie/Album name: Sukhathinte Pinnale
Artists