Mummy Daddy

1983
Lyrics
Language: Malayalam

മമ്മീ ഡാഡീ ആന്റീ…
മമ്മീ ഡാഡീ ആന്റീ
നമ്മൾക്കൊന്നായ് പാടാം
നമ്മൾക്കൊന്നായ് ആടാം
മമ്മീ ഡാഡീ ആന്റീ

കാവുകൾ പുഞ്ചിരി തൂകുന്നു
കുയിലുകൾ പാട്ടുകൾ പാടുന്നു
കണ്മണി നീയെൻ കരളല്ലേ
പരിമള മലരേ ചിരി വിതറൂ
പരിമള മലരേ ചിരി വിതറൂ

സന്ധ്യേ സന്ധ്യേ
മുകിലുകൾ ചേലകൾ മാറ്റുന്നു
മരതകമലയിലൊളിക്കുന്നു
മയിലുകൾ നൃത്തം വെയ്ക്കുന്നു
മഴവില്ലൊളിയമ്പേറ്റുന്നു (സന്ധ്യേ….)
(മമ്മീ ഡാഡീ…)

സന്ധ്യേ സന്ധ്യേ
സന്ധ്യേ നീയൊരു പൂമൊട്ട്
അച്ഛനുമമ്മയ്ക്കും മണിമുത്ത്
സന്ധ്യ കൊളുത്തും മണിദീപം
സന്തോഷത്തിൻ കതിർ ദീപം (സന്ധ്യേ..)
(മമ്മീ ഡാഡീ..)
Movie/Album name: Asuran
Artists