Priyasakhee Kandaalumee

1989
Lyrics
Language: Malayalam

പ്രിയസഖീ... കണ്ടാലുമീ ...
വനനിരയെത്ര മനോഹരം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
പ്രിയതമാ... കണ്ടാലുമീ ...
വനനിരയെത്ര മനോഹരം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
വിരിയുന്ന പൂവിന്റെ കവിളിണയിൽ
വണ്ടു മണിമുത്തം നൽകുന്നതെന്തു രസം
പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം

പൂവിൻ സുഗന്ധം വീശി
മരന്ദം തൂകും മലരണിമാസം
പൂവിൻ സുഗന്ധം വീശി
മരന്ദം തൂകും മലരണിമാസം
രാവിൽ കുളിരുപെയ്യും
മേനിപുളയും ഹേമന്തം
രാവിൽ കുളിരുപെയ്യും
മേനിപുളയും ഹേമന്തം
ഈ കാനനശലഭം കാതുകളിൽ മൂളുന്നൂ
രാഗമാനസമേ നീ കേളിയാടാൻ പോരില്ലേ
ഈ കാനനശലഭം കാതുകളിൽ മൂളുന്നൂ
രാഗമാനസമേ നീ കേളിയാടാൻ പോരില്ലേ
പ്രിയസഖീ..കണ്ടാലുമീ
വനനിരയെത്ര മനോഹരം

താരും തളിരും പൂക്കും
കനകത്താലപ്പൊലികളെടുക്കും
വാനിൽ വർണ്ണതാരം കണ്ണുചിമ്മീ
നിൽക്കും നേരം
വാനിൽ വർണ്ണതാരം കണ്ണുചിമ്മീ
നിൽക്കും നേരം
ഈ താലവനത്തില് പാടിവരുന്നൊരു
സംഗീതം
പ്രേമമാനസമേ നീ കൊതിതീരെ കേൾക്കില്ലേ
ഈ താലവനത്തില് പാടിവരുന്നൊരു
സംഗീതം
പ്രേമമാനസമേ നീ കൊതിതീരെ കേൾക്കില്ലേ
(പ്രിയസഖീ... )
Movie/Album name: Priyasakhi (Priyasakhikkoru Lekhanam)
Artists